ജെ എ ആർ ആനന്ദ്

J A R Anand

കൊച്ചിയില്‍ ജനിച്ച് വളര്‍ന്ന് മദിരാശിയില്‍  വെച്ച് 1992ല്‍ മരണമടയുന്നത് വരെ സിനിമയെ വല്ലാതെ സ്നേഹിച്ച അബ്ദുറഹിമാനാണ് ജെ.എ.ആര്‍ ആനന്ദ് എന്ന പേരില്‍ ചലചിത്രലോകത്ത് അറിയപ്പെട്ട നടന്‍ . ചെമ്മീന്‍ , മുടിയനായ പുത്രന്‍ , രാരിച്ചന്‍ എന്ന പൌരന്‍ , രണ്ടിടങ്ങിഴി, നീലക്കുയില്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നീലക്കുയില്‍ ആണ് ആ‍ദ്യത്തെ ചിത്രം. ആലപ്പുഴക്കാരി ഖദീജയാണ് ഭാര്യ. പ്രശസ്ത നടിയായ സബിത ആന്ദന്ദ് മകളാണ്. ഭദ്രന്‍ സംവിധാനം ചെയ്ത പൂമുഖപടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 1978ല്‍ ഇറങ്ങിയ ചെകുത്താന്റെ കോട്ടയിലെ കോട്ടും സൂട്ടുമണിഞ്ഞ ചെകുത്താനാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വേഷം.