ചെമ്മീൻ
Actors & Characters
Actors | Character |
---|---|
ചെമ്പങ്കുഞ്ഞ് | |
പരീക്കുട്ടി | |
കറുത്തമ്മ | |
പളനി | |
ചക്കി | |
പഞ്ചമി | |
അച്ചൻ കുഞ്ഞ് | |
നല്ല പെണ്ണ് | |
ചെമ്പൻ കുഞ്ഞിന്റെ രണ്ടാം ഭാര്യ | |
ഗംഗാദത്തൻ(ചെമ്പൻ കുഞ്ഞിന്റെ രണ്ടാം ഭാര്യയുടെ മകൻ) | |
തുറയിലരയൻ | |
പരീക്കുട്ടിയുടെ ബാപ്പാ | |
കടപ്പുറത്തെ പാട്ടുകാരി |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ബാബു സേട്ട് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 965 |
ബാബു സേട്ട് | സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് | 1 965 | |
രാമു കാര്യാട്ട് | ഫിലിം ഫെയർ അവാർഡ് | മികച്ച ചിത്രം | 1 966 |
കഥ സംഗ്രഹം
- പ്രസിഡന്റിന്റെ “സുവർണ്ണകമലം” നേടിയ ദക്ഷിണെന്ത്യയിൽ നിന്നുള്ള ആദ്യ ചിത്രമാണ് “ചെമ്മീൻ”
- മാർക്കസ് ബർടലിയുടെ ക്യാമെറ, സലിൽ ചൌധരിയുടെ സംഗീതം, ഋഷികേശ് മുഖെർജിയുടെ എഡിറ്റിങ്ങ് ഇതൊക്കെ മലയാളം സിനിമയിൽ വീസ്മയപ്പുതുമ സമ്മാനിച്ചു. കടലിനെ ഒരു കഥാപാത്രമാക്കിയതും സംവിധായകന്റെ കരവിരുത്. ഒരു പ്രേമകഥയുടെ സ്ഥിരം ഫോർമുലയിൽ അല്ല്ല സിനിമ നിർമ്മിച്ചെടുത്തത് എന്നതും വ്യത്യസ്തമായി.
- നിർമ്മാതാവ് ബാബു സേഠ് പ്രായപൂർത്തിയാകാത്ത ആളായിരുന്നതിനാൽ സാമ്പത്തികസൌകര്യങ്ങൾക്ക് വിഷമം നേരിട്ടിരുന്നു.
"മുക്കുവസ്ത്രീയായ കറുത്തമ്മയും മുസ്ലീമായ പരീക്കുട്ടിയും പ്രേമബദ്ധരാണ്. കറത്തമ്മയുടെ അച്ഛൻ ചെമ്പൻ കുഞ്ഞ് വള്ളവും വലയും വാങ്ങിയ്ക്കാൻ പണം വാങ്ങിച്ചത് പരീക്കുട്ടിയിൽ നിന്നാണ്. കറുത്തമ്മയുമായുള്ള അടുപ്പം അയാൾ മുതലെടുക്കുകയായിരുന്നു. ചാകരയ്ക്കു ശേഷം മീൻ കൊണ്ടുവന്നപ്പോൾ വാങ്ങാൻ വന്ന പരീക്കുട്ടിയെ അയാൾ നിഷ്ക്കരുണം നിരാകരിച്ചു. പണം തിരിച്ചു കൊടുക്കണമെന്ന കറുത്തമ്മയുടേയൂം ഭാര്യ ചക്കിയുടേയും അപേക്ഷകൾ ചെമ്പൻ കുഞ്ഞ് തള്ളിക്കളഞ്ഞു. അടുത്ത കൂട്ടുകാരായ അച്ചൻ കുഞ്ഞിനേയും നല്ലപെണ്ണിനേയും അയാൾ അകറ്റി. അരയത്തി നാലാം വേദക്കാരന്റെ കൂട്ടുകാരിയായി നടക്കുന്നത് കടപ്പുറത്ത് അസ്വാരസ്യം സൃഷ്ടിക്കുന്നുമുണ്ട്. മിടുക്കനായ തൂഴക്കാരൻ പളനിയെ കണ്ടപാടെ അയാളെ സ്വാധീനിച്ച് കറുത്തമ്മയുമായി വിവാഹം ചെയ്യിച്ചു ചെമ്പൻ കുഞ്ഞ്. കടപ്പുറത്തെ വിശ്വാസമായ അരയത്തി പിഴച്ചാൽ തോണിയിൽ പോകുന്ന അവളുടെ അരയനെ കടലമ്മ കൊണ്ടു പോകുമെന്ന് മിത്ത് കറുത്തമ്മയ്ക്ക് അറിയാം.തനിക്ക് സഹായമായി പഴനി കാണുമെന്നും കൂടുതൽ മീൻ പിടിച്ച് ഇനിയും പണക്കാരനാകാമെന്നുമായിരുന്നു ചെമ്പൻ കുഞ്ഞിന്റെ കണക്ക് കൂട്ടൽ. പക്ഷേ കല്യാണം കഴിഞ്ഞതോടെ തൃക്കുന്നപ്പുഴയ്ക്ക് പോകണമെന്ന് വാശി പിടിച്ചു പഴനി. നീർക്കുന്നം കടപ്പുറത്ത് പരീക്കുട്ടി ഏകാനും നിരാശനുമായി അലഞ്ഞു. ചക്കി നിതാന്ത രോഗിയായി, താമസിയാതെ അവർ മരിയ്ക്കുകയും ചെയ്തു. ഇതറിയിക്കാൻ പരീക്കുട്ടി കറുത്തമ്മയുടെ അടുത്തെത്തി. ഇത് അപവാദങ്ങൾക്ക് വഴിവ്യ്ക്കുകയും പഴനിയ്ക്ക് കറുത്തമ്മയിൽ സംശയം ജനിയ്ക്കുകയും ചെയ്തു. ചെമ്പൻ കുഞ്ഞ് മരിച്ചു പോയ തുറയിലരയന്റെ ഭാര്യയെ കല്യാണം കഴിച്ചു. അവരുടെ കൂടെ വന്ന മകൻ കറുത്തമ്മയുടെ അനുജത്തി പഞ്ചമിയെ ശല്യപ്പെട്ടുത്തുന്നുണ്ട്. ചെമ്പൻ കുഞ്ഞിന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി തകർന്ന് ഭ്രാന്തിലെത്തി. “നീ ഇപ്പൊഴും അയാളെ സ്നേഹിയ്ക്കുന്നുണ്ടോ’ എന്ന പളനിയുടെ ചോദ്യത്തിനു “ഉണ്ട്” എന്ന് ധൈര്യമായി മറുപടി പറഞ്ഞു കറുത്തമ്മ. ക്രുദ്ധനായ പളനി കടലിലേക്ക് പോയ രാത്രി തന്നെ പരീക്കുട്ടിയുടെ പാട്ട് കേട്ട് കറുത്തമ്മ നിലാവത്ത് അയാളെ സ്വീകരിച്ചു. ഒരു വൻപൻ സ്രാവിന്റെ പിറകേ പോയ പളനി ചുഴിയിൽ മുങ്ങി മരിച്ചു.
പിറ്റേന്ന് രാവിലെ ആലിംഗന ബദ്ധരായ പരീക്കുട്ടിയുടേയും കറുത്തമ്മയുടേയും ജഡങ്ങൾ കടൽത്തീരത്തടിഞ്ഞു. മറ്റൊരിടത്ത് ചത്തടിഞ്ഞ സ്രാവും. കറുത്തമ്മയുടെ കുഞ്ഞിനേയും തോളിലേന്തീ ‘ചേച്ചീ” എന്ന് വിളിച്ച് പഞ്ചമി കടൽത്തീരത്ത് അലയുന്നു."
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കടലിനക്കരെ പോണോരേഹരികാംബോജി |
വയലാർ രാമവർമ്മ | സലിൽ ചൗധരി | കെ ജെ യേശുദാസ് |
2 |
മാനസമൈനേ വരൂ |
വയലാർ രാമവർമ്മ | സലിൽ ചൗധരി | മന്നാഡേ |
3 |
പുത്തൻ വലക്കാരേ |
വയലാർ രാമവർമ്മ | സലിൽ ചൗധരി | കെ ജെ യേശുദാസ്, പി ലീല, കെ പി ഉദയഭാനു, ശാന്താ പി നായർ, കോറസ് |
4 |
പെണ്ണാളേ പെണ്ണാളേ |
വയലാർ രാമവർമ്മ | സലിൽ ചൗധരി | കെ ജെ യേശുദാസ്, പി ലീല, കോറസ് |
Attachment | Size |
---|---|
![]() | 0 bytes |
Contributors | Contribution |
---|---|
പോസ്റ്റേഴ്സ് ചേർത്തു (with Logo) |