കടലിനക്കരെ പോണോരേ

കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ്‌ വരുമ്പോഴെന്തു കൊണ്ടുവരും - കൈ നിറയെ
പോയ്‌ വരുമ്പോഴെന്തു കൊണ്ടു വരും
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ മാണിക്യക്കല്ലു തരാമോ
ഓഹോ...ഓ...ഒഹോ..ഓ..

ഓ..ഓ..
ചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ്‌ പോയ്‌ പോയ്‌ വരുമ്പോൾ 
ചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ്‌ പോയ്‌ പോയ്‌ വരുമ്പോൾ 
വെണ്ണിലാപ്പൊയ്കയിലെ വാവുംനാളിലെ
പൊൻ പൂമീനിനെ കൊണ്ടത്തരാമോ
നാടോടിക്കഥയിലെ നക്ഷത്രക്കടലിലെ
നാഗനർത്തകിമാരണിയും
നാണത്തിൻ മുത്തു തരാമോ
ഓഹോ...ഓ...ഒഹോ..ഓ..

ഓ..ഓ..
പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ്‌ പോയ്‌ പോയ്‌ വരുമ്പോൾ 
പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ്‌ പോയ്‌ പോയ്‌ വരുമ്പോൾ 
മാനസപ്പൊയ്കയിലെ മായാ ദ്വീപിലെ
മാടപ്രാവിനെ കൊണ്ടത്തരാമോ
പാതിരാപ്പന്തലിൽ പഞ്ചമിത്തളികയിൽ
ദേവ കന്യകമാരുടെ ഓമൽപ്പൂത്താലി തരാമോ
ഓഹോ...ഓ...ഒഹോ..ഓ..

കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ്‌ വരുമ്പോഴെന്തു കൊണ്ടുവരും - കൈ നിറയെ
പോയ്‌ വരുമ്പോഴെന്തു കൊണ്ടു വരും
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ മാണിക്യക്കല്ലു തരാമോ
ഓഹോ...ഓ...ഒഹോ..ഓ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Kadalinakkare Ponore

Additional Info