മന്നാഡേ

Manna Dey
Manna Dey
Date of Death: 
Thursday, 24 October, 2013
ആലപിച്ച ഗാനങ്ങൾ: 2

 

മലയാളത്തിന് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിത്തന്ന 'ചെമ്മീനിലെ ''മാനസമൈനേ വരൂ എന്നു തുടങ്ങുന്ന ഗാനത്തി ലൂടെ മലയാളികളുടെ മനം മന്നാ ഡേ ഹിന്ദി ചലച്ചിത്രവേദിയിലെ പ്രശസ്തനായ ഗായകനാണ്. വയലാര്‍ രചിച്ച് ബംഗാളിയായ സലില്‍ ചൗധരി സംഗീതം നല്‍കിയ ചെമ്മീനിലെ ഒരേയൊരു ഗാനം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി.മലയാളികളുടെ മനസില്‍ പ്രണയനൊമ്പരത്തിന്റെ മാധുര്യം വിതറിയ ഗായകനാണ് മന്നാഡേ.  മലയാള ചലച്ചിത്രഗാനരംഗത്ത് അദ്ദേഹം സമ്മാനിച്ചത് രണ്ടു ഗാനങ്ങൾ മാത്രം  നെല്ലിലും  ചെമ്മീനിലുമാണ് ആ സ്വരം നമ്മൾ കേട്ടത്  . മലയാള സിനിമ അദ്ദേഹത്തിന് പിന്നീട് കാര്യമായ അവസരങ്ങള്‍ കൊടുത്തില്ല. മാനസമൈനേ ഹിറ്റായെങ്കിലും അദ്ദേഹത്തെത്തേടി ആരും എത്തിയില്ല.

പൂര്‍ണ ചന്ദ്രയുടെയും മഹാമായ ഡേയുടെയും മകനായി 1919 മെയ് ഒന്നിന് കല്‍ക്കത്തയിരുന്നു പ്രബോദ് ചന്ദ്ര ഡേയെന്നെ മന്നാഡേയുടെ ജനനം. 1943 ല്‍ തമന്ന എന്ന ചിത്രത്തിലൂടെയാണ് മന്നാഡേ പിന്നണിഗാന രംഗത്തെത്തുന്നത്.   'മഷാല്‍' എന്ന ചലച്ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിയക്കപ്പെട്ടതോടെയാണ്‌ അദ്ദേഹം മുഴുവന്‍ സമയ പിന്നണി ഗായകനായി മാറി.മുകേഷ്, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു.

വിവിധ ഭാഷകളിലായി 3,500ല്‍ അധികം ഗാനങ്ങള്‍ മന്നാഡേ ആലപിച്ചു. ജിബോനര്‍ ജല്‍സാഖോരെ എന്നപേരില്‍ ബംഗാളി ഭാഷയില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ മെമ്മറീസ് കം എലൈവ് എന്നപേരില്‍ ഇംഗ്ളീഷിലും യാദേന്‍ ജീ ഉതീ എന്നപേരില്‍ ഹിന്ദിയിലും പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദ്ദേഹം അവസാനം പാടിയത് നാനാ പടേക്കറിന്റെ 'പ്രഹര്‍ എന്ന ചിത്രത്തിലാണ്.

 ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ 2007ലെ ഫാല്‍ക്കേ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. മേരേ ഹൂസൂര്‍ എന്ന ഹിന്ദി ചിത്രത്തിലേയും നിശി പത്മ എന്ന ബംഗാളി ചിത്രത്തിലേയും ഗാനാലാപനത്തിന് മന്നാഡേയ്ക്ക് ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1987-88 ലെ ലളിതസംഗീതത്തിനുളള ലതാമങ്കേഷ്കര്‍ അവാര്‍ഡ് നേടി. 'മേരാനാം ജോക്കര്‍ എന്ന ചിത്രത്തിലെ ''ഏ ഭായ് സരാ ദേഖ് കെ ചലോ...എന്നു തുടങ്ങുന്ന ഗാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി.

കുടുംബം
കണ്ണൂര്‍ സ്വദേശി പ്രൊഫ. സുലോചനയാണ് ഭാര്യ. രണ്ടു മക്കള്‍. ഷുരോമ ഹെരേക്കര്‍, സുമിതദേവ്.