രാജകുമാരി

Rajakumari
rajakumari m3db
Date of Death: 
തിങ്കൾ, 7 May, 2012
രാജകുമാരി വേണു
ആർ രാജകുമാരി

സിനിമാ/സീരിയല്‍ താരവും നാടക നടിയും ആകാശവാണിയിലെ അനൗൺസറുമായിരുന്ന തിരുമല ഇലിപ്പോട് ശ്രീ ശിവപങ്കജത്തിൽ ആർ രാജകുമാരി  1941 ലാണ് ജനിച്ചത്.

 ഉമ്മ എന്ന ചിത്രത്തിൽ കെ.പി. ഉമ്മറിന്റെ നായികയായി സിനിമാ രംഗത്തെത്തിയ ഇവർ ചെമ്മീനിൽ കൊട്ടാരക്കരയുടെ രണ്ടാം ഭാര്യ താത്തിക്കുഞ്ഞിന്റെ വേഷം ചെയ്തു ശ്രദ്ധേയയായി. 

ചാണക്യൻ, അഹം, ആയിരപ്പറ തുടങ്ങി അനവധി സിനിമകളിൽ അഭിനിയിച്ചിട്ടുള്ള ഇവർ കെപിഎസിയുടെ നാടകങ്ങളിലും അനവധി സീരിയലുകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

2012 മെയ് 7 ആം തിയതി തന്റെ 71 ആം വയസ്സിൽ ഇവർ അന്തരിച്ചു. പരേതനായ ദൂരദർശൻ മുൻ അസി. സ്‌റ്റേഷൻ ഡയറക്ടർ എസ്. വേണുവാണ് ഭർത്താവ്. 

ഡബ്ബിംങ് ആർട്ടിസ്‌റ്റ് മീന നെവിലിൻ, ജി.ആർ.മനോജ്, നയന, പരേതനായ ചലച്ചിത്രതാരം ശരൺ എന്നിവർ മക്കളും 
അഡ്വ. നെവിൽ ലോപ്പസ്, ആനന്ദവല്ലി, ഷിബു ടെഡി, സുജ എന്നിവരാണ് മരുമക്കളുമാണ്.