രാജീവ് നാഥ്

Rajeevnath
സംവിധാനം: 18
കഥ: 5
സംഭാഷണം: 8
തിരക്കഥ: 10

പ്രശസ്ത ചലച്ചിത്ര സംവിധായകനായ രാജീവ് നാഥ്   കോട്ടയം ചങ്ങനാശ്ശേരിയിൽ 1951 ലാണ് ജനിച്ചത്.

18 ഓളം ചിത്രങ്ങള്‍ ഇതുവരെയായി സംവിധാനം ചെയ്യ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം 1976 ൽ പ്രദര്‍ശനത്തിനെത്തിയ 'തണല്‍' ആണ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. ആ ചിത്രത്തിനുശേഷം 'തീരങ്ങള്‍' എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തുകൊണ്ട് ചലച്ചിത്രരംഗത്ത് സജീവമായി. 

1998 ല്‍ 'ജനനി' എന്ന ചിത്രത്തിലൂടെ വീണ്ടും മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. അഹം, കടല്‍ത്തീരത്ത്, പകല്‍ നക്ഷത്രങ്ങള്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, രസം, സൂര്യന്റെ മരണം എന്നിവയാണ് സംവിധാനം ചെയ്യ്ത മറ്റു പ്രധാന ചലചിത്രങ്ങള്‍.