കടല്ത്തീരത്ത്
Actors & Characters
Actors | Character |
---|
Actors | Character |
---|---|
വെള്ളായിയപ്പൻ | |
പ്ളാറ്റ്ഫോമിലെ യാത്രക്കാരൻ | |
കഥ സംഗ്രഹം
- ഫ്ളാഷ്ബാക്കുകൾ പല രീതിയിൽ ഉപയോഗിച്ച സിനിമ.
- പൂന്തുറയിൽ ആയിരുന്നു അവസാന രംഗം ചിത്രീകരിച്ചത്.
- സംവിധായകൻ അരവിന്ദൻ സംഗീത സംവിധാനത്തിൻ്റെ ഭാഗമായ സിനിമ.
ഗ്രാമത്തിലെ തൻ്റെ വീട്ടിൽ നിന്ന്, ഭാര്യ പൊതിഞ്ഞു കൊടുത്ത പൊതിച്ചോറുമായി കണ്ണൂരിലേക്ക് പോവുകയാണ് വെള്ളായിയപ്പൻ.
അയാൾ പുറപ്പെടുമ്പോൾ ഭാര്യ കരയുന്നുണ്ട്. അയൽക്കാരുടെ സഹതാപം നിറഞ്ഞ നോട്ടം അവഗണിച്ച് വെള്ളായിയപ്പൻ നടക്കുന്നു. അടുത്ത നാളുകളൊന്നിൽ തൂക്കിലേറാൻ പോകുന്ന സ്വന്തം മകനെ അവസാനമായി ഒന്നു കാണാനുള്ള യാത്രയാണത്.
തീവണ്ടിയാപ്പീസിലേക്കുള്ള നടത്തം തുടരുന്ന വെള്ളായിയപ്പൻ താൻ പണം കടം വാങ്ങിയ കുട്ട്യസ്സൻ മാപ്പിളയേയും അലക്കുകാരി നീലിയേയും കാണുന്നു. നീലിയുടെ കണ്ണിൽ ദു:ഖമുണ്ട്.
തീവണ്ടി ആപ്പീസിൽ എത്തുന്ന വെള്ളായിയപ്പൻ ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരിക്കുന്നു . അടുത്തിരിക്കുന്ന ഒരു കാരണവർ വെള്ളായിയപ്പനോട് വിശേഷങ്ങൾ തിരക്കുന്നു .
കണ്ണൂരിൽ പോകുന്നു എന്ന് വെള്ളായിയപ്പൻ പറയുമ്പോൾ, കണ്ണൂരിൽ എന്തിനാണ് പോകുന്നത്, ജോലിക്കാണോ എന്നൊക്കെ ചോദിച്ചു കാരണവർ വെള്ളായിയപ്പനെ വിഷമിപ്പിക്കുന്നു. തൂക്കിലേറാൻ പോകുന്ന മകനെ കാണാനാണ് പോകുന്നത് എന്ന് അപരിചിതനായ അയാളോടു പറയാൻ ഇഷ്ടമില്ലാതിരുന്ന വെള്ളായിയപ്പന് അയാളുടെ വാക്കുകൾ കയറുകളായി വന്ന് തന്റെ കഴുത്ത് ഞെരിക്കുന്നതു പോലെ തോന്നുന്നു.
ഒരു തീവണ്ടി വന്നപ്പോൾ അപരിചിതൻ അതിൽ കയറിപ്പോവുന്നു. തുടർന്ന് വെള്ളായിയപ്പൻ ആ പ്ലാറ്റഫോമിൽ ഇരുന്നുറങ്ങിപ്പോവുന്നു . ആ ഉറക്കത്തിൽ അയാൾ മകൻ കണ്ടുണ്ണിയെ സ്വപ്നത്തിൽ കാണുന്നു, അവർ സംസാരിക്കുന്നു. ഈ സംഭാഷണങ്ങളിലൂടെ ആ ഗ്രാമത്തിലെ പ്രമാണിയുടെ ഗുണ്ടകളിൽ നിന്നു മർദ്ദനമേറ്റ് വെള്ളായിയപ്പൻ അപമാനിതനായെന്നും തുടർന്ന്, കണ്ടുണ്ണി കാരണം പ്രമാണി കൊല്ലപ്പെട്ടെന്നും വെളിവാകുന്നു.
കണ്ണൂരിലേക്കുള്ള തീവണ്ടി വന്നപ്പോൾ ഉണ്ടായ ശബ്ദത്തിൽ വെള്ളായിയപ്പൻ ഉണരുന്നു. തിരക്കുള്ള തീവണ്ടിയിൽ അയാൾ ഒരു വിധം കയറിപ്പറ്റുന്ന അയാൾ പിറ്റേന്നു അതിരാവിലെ കണ്ണുരിലെത്തുന്നു.
പലരോടും അയാൾ ജയിലിലേക്കുള്ള വഴി ചോദിക്കുന്നു . അതിരാവിലെ വന്ന് ജയിലിലേക്കുള്ള വഴി ചോദിക്കുന്ന വെള്ളായിയപ്പനെ അവർ കളിയാക്കുന്നു . ആരോ ഒരാൾ ജയിലിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നു.
സുര്യൻ ഉദിക്കുന്ന നേരം ജയിലിന് മുന്നിലെത്തുന്ന വെള്ളായിയപ്പനോട് പാറാവുകാരൻ ദേഷ്യപ്പെടുന്നു. ഓഫീസ് തുറന്ന ശേഷമേ അകത്തേയ്ക്ക് പോകാൻ പറ്റൂ എന്നയാൾ പറയുന്നു. വെള്ളായിയപ്പൻ തന്റെ കയ്യിലുള്ള കടലാസ് പാറാവുകാരനെ കാണിക്കുന്നു. അത് ജയിലിൽ നിന്ന് അയച്ച കത്ത് ആയിരുന്നു . കത്ത് വായിക്കുന്ന പാറാവുകാരാന് വെള്ളായിയപ്പനോട് സഹതാപം തോന്നുന്നു . അയാൾ വെള്ളായിയപ്പനോട് സ്നേഹത്തോടെ പെരുമാറുന്നു. പിന്നീട് ഓഫീസ് തുറന്നപ്പോൾ വെള്ളായിയപ്പൻ ജയിലിന് അകത്തേക്കു കയറുന്നു. വെള്ളായിയപ്പനും മകനും തമ്മിൽ കാണുന്നു. കരഞ്ഞു കൊണ്ട് പരസ്പരം അഭിസബോധന ചെയ്യുന്ന അവർ വേറൊന്നും സംസാരിക്കാതെ കണ്ണുകളിൽ നോക്കിയിരിക്കുന്നതേയുള്ളൂ.
തന്നെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാനാകുമോ എന്ന് മകൻ തന്നോട് യാചിക്കുന്നതു പോലെ വെള്ളായിയപ്പന് തോന്നി. പല രൂപങ്ങളും അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു. സന്ദർശനസമയം കഴിഞ്ഞതിനാൽ വെള്ളായിയപ്പന് ജയിലിനു പുറത്തേക്ക് നടക്കേണ്ടി വരുന്നു.
അമ്മ മകനായി കൊടുത്തുവിട്ട ചോറ് ആ സമയം കൊണ്ട് പഴകി നാറ്റം വന്ന് തുടങ്ങിയിരുന്നു . അതുകൊണ്ട് വെള്ളായിയപ്പൻ അത് തൻ്റെ മകന് നൽകിയില്ല . തന്റെ കൈയിൽ മകന് കൊടുക്കാൻ മറ്റൊന്നുമില്ല എന്നോർത്ത് അയാൾ സങ്കടപ്പെടുന്നുണ്ട്.
ജയിലിനു വെളിയിൽ എത്തിയതിനു ശേഷം, ഇനി ഒരു പകൽ മാത്രം ആയുസ്സുള്ള അവന് താൻ എന്തു കൊടുക്കും എന്നചിന്തയിൽ മുഴുകി മുന്നോട്ടു നീങ്ങി ജയിൽ കെട്ടിടത്തിനു മുന്നിലുള്ള മരത്തിനു താഴെയിരിക്കുന്നു അയാൾ.
പിറ്റേ ദിവസം രാവിലെ അഞ്ചു മണിക്കാണ് കണ്ടുണ്ണിയെ തൂക്കിക്കൊല്ലുന്നത്. ആ പകലും രാത്രിയും വെള്ളായിയപ്പൻ ജയിലിന് പുറത്ത് തന്നെ ഇരിക്കുന്നു.
പിറ്റേന്ന് അതിരാവിലെ ജയിലിനകത്തു നിന്ന് ശബ്ദങ്ങൾ കേട്ടുതുടങ്ങുന്നു. അത് വെള്ളായിയപ്പന്റെ മകനെ തൂക്കിലേറ്റുന്നതിന് മുൻപുള്ള നിയമപരമായ ചടങ്ങുകൾ ആയിരുന്നു . നേരം വെളുത്തപ്പോൾ മകന്റെ മൃതശരീരം വെള്ളായിയപ്പന്റെ മുന്നിലേക്ക് കൊണ്ടുവരുന്നു. പിറന്നുവീണ കുഞ്ഞിനെ ആദ്യമായി കൈയിലെടുക്കുന്നതു പോലെ വെള്ളായിയപ്പൻ മകനെ കൈയിലെടുത്ത് വിങ്ങിക്കരയുന്നു.
മകന്റെ ശരീരം നാട്ടിലേക്കു കൊണ്ടുപോകാനുള്ള പണം വെള്ളായിയപ്പന്റെ കയ്യിൽ ഇല്ലായിരുന്നു . അതുകൊണ്ട് അവിടെത്തന്നെ ശരീരം മറവു ചെയ്യാൻ വെള്ളായിയപ്പൻ ജയിൽ അധികാരികളോട് പറയുന്നു .ജയിലിലെ ജോലിക്കാർ മകന്റെ ശരീരം ഒരു ഉന്തുവണ്ടിയിൽ കൊണ്ടുപോകുമ്പോൾ വെള്ളായിയപ്പൻ അനുഗമിക്കുന്നു. മകന്റെ ശരീരം അവർ മറവു ചെയ്യുന്നത് അയാൾ നോക്കി നില്ക്കുന്നു.
പിന്നീട് വെള്ളായിയപ്പൻ അടുത്തുള്ള കടൽത്തീരത്തേയ്ക് പോകുന്നു. ആദ്യമായാണ് അയാൾ കടൽ കാണുന്നതു തന്നെ. ഭാര്യ മകന് വേണ്ടി തന്ന പൊതിച്ചോറ് എടുത്തുനിവർത്തി മകനുള്ള ബലിച്ചോറായി കടൽത്തീരത്തു വച്ച് വെള്ളായിയപ്പൻ കാക്കകളെ കൈകൊട്ടി വിളിക്കുന്നു. ബലിച്ചോറ് തിന്നുന്ന കാക്കകളെ നോക്കി കണ്ണീർ വാർക്കുന്ന വെള്ളായിയപ്പൻ്റെ ദൃശ്യത്തിൽ സിനിമ പൂർത്തിയാവുന്നു.
Video & Shooting
സംഗീത വിഭാഗം
Technical Crew
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 45.03 KB |
Attachment ![]() | Size 54.55 KB |
Attachment ![]() | Size 36.76 KB |