കാവാലം പത്മനാഭൻ
ആലപ്പുഴ സ്വദേശി. ആലപ്പുഴ എസ് ഡീ കോളേജിൽ നിന്ന് വിദ്യഭ്യാസം. പ്രശസ്തനായ മൃദംഗ വിദ്വാനാണ്. എഴുത്തുകാരനുമാണ്. ശ്രീമാൻ കാവാലം നാരായണപ്പണിയ്ക്കരുടെ ജേഷ്ഠനായ രാമകൃഷ്ണ പണിക്കരുടെ മകനാണ് കാവാലം പത്മനാഭൻ എന്നറിയപ്പെടുന്ന പത്മനാഭൻ പണിക്കർ. കാവാലത്തിന്റെ നാടകങ്ങളിൽ മദ്ദളം തുടങ്ങിയ വാദ്യങ്ങൾ കൈകാര്യം ചെയ്തിരുന്ന പത്മനാഭൻ പ്രശസ്ത മോഹിനിയാട്ടം നർത്തകി ഭാരതി ശിവജിയുടെ സംഗീത വിഭാഗത്തിന്റെ ചുമതലയും നിർവ്വഹിച്ചിരുന്നു. പ്രശസ്ത സംവിധായകൻ ജി അരവിന്ദന്റെ സിനിമകളിൽ സഹസംവിധായകനും സംവിധാന സഹായിയുമായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. രാജീവ് നാഥിന്റെതുൾപ്പടെ അഞ്ചോളം സിനിമകൾക്ക് പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിട്ടുണ്ട്. നാടക സംവിധാനമാണ് പ്രധാന പ്രവൃത്തി മേഖല. ഡൽഹിയിൽ ജീവിക്കുന്ന പത്മനാഭനും ഭാര്യയുമൊക്കെ നേതൃത്വം നൽകുന്ന കലാസാംസ്കാരികവേദിയാണ് ദേശാക്ഷി. ഭാര്യ രത്ന പണിക്കരും നാടക രംഗത്ത് തന്നെ അഭിനേത്രിയായി പ്രവർത്തിക്കുന്നു.
കാവാലം പത്മനാഭന്റെ ഫേസ്ബുക്ക് വിലാസമിവിടെ