കെ രവീന്ദ്രൻ

K Ravindran
Chintha Ravi
Date of Death: 
തിങ്കൾ, 4 July, 2011
ചിന്ത രവി
Chintha Ravi
സംവിധാനം: 2
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമാണ് ചിന്ത രവി എന്നറിയപ്പെടുന്ന കെ രവീന്ദ്രൻ . അദ്ദേഹം ഹരിജൻ (തെലുങ്കിൽ), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ഒരേ തൂവൽ പക്ഷികൾ (മലയാളം) എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജി. അരവിന്ദനെക്കുറിച്ചുള്ള മൗനം , സൗമനസ്യം എന്ന ലഘു ചിത്രത്തിന് രാഷ്ട്രപതിയുടെ പുരസ്ക്കാരം ലഭിച്ചു. ഏഴു യാത്രാവിവരണങ്ങളും ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. സിനിമയുടെ രാഷ്ട്രീയം എന്ന ഈ പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കേരളത്തിലെ പ്രധാന മാദ്ധ്യമനിരൂപകരിൽ ഒരാളാണ് കെ. രവീന്ദ്രൻ. 2009 ലെ മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്റെ കേരളം എന്ന ഗ്രന്ഥത്തിനു ലഭിച്ചു.

പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് .
ഇദ്ദേഹം സംവിധാനം ചെയ്ത 'ഒരേ തൂവൽ പക്ഷികൾ' എന്ന സിനിമക്ക് മികച്ച ചലച്ചിത്രത്തിനുള്ള 1988ലെ കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു .