ബദറുദീൻ സി ബി

Badarudeen C B

1951 നവംബർ 15 -ന് ബാവാറാവുത്തറിന്റെയും മൈതിൻ ബീവിയുടെയും മകനായി അടൂരിൽ ജനിച്ചു. പത്താംക്ലാസ് വരെ അടൂർ എൻ എസ് എസ് ഹൈസ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. എസ് ബി കോളേജിൽ നിന്ന് പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഡിഗ്രിയും കഴിഞ്ഞു. 1976 -ലാണ് സിനിമയിലേയ്ക്കെത്തുന്നത്. മുൻപരിചയക്കാരനായ രാജീവ് നാഥിന്റെ സിനിമയായ തണൽ ന്റെ ഷൂട്ടിംഗ് കാണാൻ പോയി. തുടർന്ന് അതിന്റെ പ്രൊഡക്ഷൻ കണ്ട്രോളറാകുകയും, ആ സിനിമയിൽ ഒരു വേഷം അഭിനയിക്കുകയും ചെയ്തു.

തുടർന്ന് അപ്പുനമ്പർ 20 മദ്രാസ് മെയിൽതിരക്കഥകടൽ കടന്ന് ഒരു മാത്തുക്കുട്ടി  എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ സുന്ദരിമുക്ക് എന്നൊരു സീരിയലിലും ബദറുദ്ദീൻ അഭിനയിച്ചിട്ടുണ്ട്. സൂര്യന്റെ മരണംകടൽത്തീരത്ത്അഹം, ജനനിമോക്ഷംഅനിയൻകുഞ്ഞും തന്നാലായത് എന്നീ സിനിമകളടക്കം പതിനഞ്ചിലധികം സിനിമകളിൽ  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പ്രൊഡക്ഷൻ കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ലൊക്കേഷനിലുകളിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയാണ് ബദറുദ്ദീൻ. സിനിമയിൽ ചെയ്തിട്ടുള്ള പണികളും കഥാപാത്രമായി സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളയാളാണ് ബദറുദ്ദീൻ. തിരക്കഥ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായും,കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ ഫോട്ടോഗ്രാഫറായും അഭിനയിച്ചിട്ടുണ്ട്.