നമ്പർ 20 മദ്രാസ് മെയിൽ
ക്രിക്കറ്റ് മാച്ച് കാണാൻ കോട്ടയത്ത് നിന്നും മദ്രാസിലേക്ക് 'നമ്പർ 20 മദ്രാസ് മെയിലി'ൽ യാത്ര ചെയ്യുന്ന മൂന്ന് സുഹൃത്തുക്കൾ. യാത്രാമധ്യേ ട്രെയിനിൽ വച്ച് അവർ പരിചയപ്പെടുന്ന ഒരു പെൺകുട്ടി കൊല്ലപ്പെടുന്നു. അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണവും സംഭവവികാസങ്ങളും ആണ് ഈ സിനിമയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
മമ്മൂട്ടി | |
ടോണി കുരിശിങ്കൽ | |
ആർ കെ നായർ | |
ദേവി ആർ നായർ | |
ഹിച്ച്കോക്ക് കഞ്ഞിക്കുഴി | |
കുമ്പളം ഹരി | |
സുരേഷ് | |
ഡി വൈ എസ് പി മൂർത്തി | |
ഗീത | |
നാരായണൻ നാടാർ | |
ചൊക്കലിംഗം | |
സിസ്റ്റർ ഗ്ലോറിയ | |
സിസ്റ്റർ | |
കുരിശിങ്കൽ കറിയാച്ചൻ | |
മോളികുട്ടി | |
കറിയാച്ചന്റെ ഭാര്യ | |
സ്റ്റേഷൻ മാസ്റ്റർ | |
ദേവിയുടെ അച്ഛൻ | |
അഡ്വ തോമസ് മാത്യു | |
നായരുടെ ഗുണ്ട | |
നായരുടെ ഗുണ്ട | |
നായരുടെ ഗുണ്ട | |
ബാറിൽ നിന്ന് നായകനെയും കൂട്ടരെയും മാല അണിയിച്ചു യാത്രയാക്കുന്ന ആൾ | |
പത്രപ്രവർത്തകൻ |
Main Crew
കഥ സംഗ്രഹം
മമ്മൂട്ടി, സിനിമ നടൻ മമ്മൂട്ടി എന്ന തന്റെ ഐഡന്റിറ്റിയിൽ തന്നെ അഭിനയിച്ചിരിക്കുന്ന സിനിമകളിൽ ഒന്നാണിത്.
ടോണി കുരിശിങ്കൽ(മോഹൻലാൽ), ഹിച്ച്കോക്ക് കഞ്ഞിക്കുഴി(മണിയൻപിള്ള രാജു), കുമ്പളം ഹരി(ജഗദീഷ് ) എന്നീ മൂന്നു സുഹൃത്തുക്കൾ, മദ്രാസിൽ ക്രിക്കറ്റ് മാച്ച് കാണാനായി, തിരുവനന്തപുരത്തു നിന്നും മദ്രാസിലേക്ക് പോകുന്ന 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കോച്ചിൽ കോട്ടയത്ത് നിന്നും കയറുന്നു. കുരിശിങ്കൽ കറിയാച്ചൻ എന്ന കാഞ്ഞിരപ്പള്ളിക്കാരനായ ഒരു ബിസിനസുകാരന്റെ മകനാണ് ടോണി. ഹിച് കോക്ക് കഞ്ഞിക്കുഴി ഒരു ഡിറ്റക്ടീവ് നോവലിസ്റ്റും, കുമ്പളം ഹരി ഒരു ലോക്കൽ രാഷ്ട്രീയക്കാരനുമാണ്. ക്രിക്കറ്റ് മാച്ച് കാണുന്നത് കൂടാതെ കാബറെ കാണണമെന്നും, ഹിച് കോക്ക് കഞ്ഞിക്കുഴിയുടെ നോവലായ 'വാരിക്കുഴിയിലെ കൊലപാതകം' പ്രസിദ്ധീകരിക്കണമെന്നുമുള്ള ഉദ്ദേശം കൂടെ ഈ യാത്രക്ക് പിന്നിലുണ്ട്. ഇതേ കോച്ചിൽ തന്നെ കൊല്ലത്തെ ഒരു ബിസിനസുകാരനായ ആർ കെ നായരും(എം. ജി. സോമൻ) അയാളുടെ ഭാര്യ ഗീത(ജയഭാരതി)യും മകൾ ദേവി(സുചിത്ര)യും ഉണ്ട്.
ട്രെയിനിൽ TTE നാടാരോടൊപ്പം(ഇന്നസെന്റ് ) ചേർന്ന് മൂവർസംഘം മദ്യപിക്കുന്നു. യാത്രയ്ക്കിടയിൽ സുന്ദരിയായ ദേവിയെ കാണുന്ന ടോണി, ദേവിയുടെ അതേ കൂപ്പയിൽ തന്നെ സീറ്റ് കിട്ടാൻ, നാടാരോടൊപ്പം ചേർന്ന് പല ശ്രമങ്ങളും നടത്തുന്നു. ഈ ശ്രമങ്ങളെല്ലാം വിഫലമാവുകയും, ഇതുമായി ബന്ധപ്പെട്ട് ദേവിയുടെ അതേ കൂപ്പയിൽ തന്നെ യാത്ര ചെയ്യുന്ന സുനിൽ(അശോകൻ) എന്ന ചെറുപ്പക്കാരനുമായി മദ്യലഹരിയിലായിരുന്ന ടോണി വഴക്കിടുകയും ചെയ്യുന്നു. .
മദ്രാസിൽ ഷൂട്ടിങ്ങിന് പോകാനായി സിനിമാനടനായ മമ്മൂട്ടി(മമ്മൂട്ടി), ഇതേ കോച്ചിൽ തന്നെ തൃശ്ശൂരിൽ നിന്നും കയറുന്നു. സെലിബ്രിറ്റിയായ മമ്മൂട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കുന്ന ടോണിയുടെയും സുഹൃത്തുക്കളുടെയും ഫോട്ടോ, മമ്മൂട്ടി തന്റെ ക്യാമറയിൽ പകർത്തുന്നു. ദേവിയോടുള്ള അപമര്യാദമായ പെരുമാറ്റത്തിന്റെ പേരിൽ, ആർ കെ നായരും ടോണിയുമായി വാക്കുതർക്കം ഉണ്ടാവുകയും മമ്മൂട്ടി ഇടപെട്ട് ഇരുവരെയും ശാന്തരാക്കുകയും ചെയ്യുന്നു. TTE നാടാർ ഡ്യൂട്ടി തീർന്ന് പാലക്കാട് ഇറങ്ങി, അടുത്ത ഷിഫ്റ്റിലേക്ക്, TTE ചൊക്കി എന്ന ചൊക്കലിംഗം (ജഗതി) കയറുന്നു .
പിറ്റേന്ന് രാവിലെ ട്രെയിൻ മദ്രാസിൽ എത്തുമ്പോൾ, ട്രെയിനിന്റെ ടോയ്ലറ്റിൽ ദേവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു. തലേന്നത്തെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, കൊലപാതകവുമായി ബന്ധപ്പെട്ട് ടോണിയിലേക്കും സുഹൃത്തുക്കളിലേക്കും ദേവിയുടെ കുടുംബത്തിന്റെ സംശയമുന നീളുന്നു. ഭയചകിതരായ ടോണിയും സുഹൃത്തുക്കളും ട്രെയിനിൽ നിന്നും ചാടിയിറങ്ങി ഒളിവിൽ പോകുന്നു.
ദേവിയുടെ കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട്, DYSP മൂർത്തി(ശ്രീരാമൻ) ചൊക്കിയെ ചോദ്യം ചെയ്യുകയും, ചൊക്കിയിൽ നിന്നും, ട്രെയിനിൽ വച്ച് മമ്മൂട്ടി, ടോണിയുടെയും സുഹൃത്തുക്കളുടെയും ഫോട്ടോ എടുത്തിരുന്നു എന്ന കാര്യം മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ, മമ്മൂട്ടിയിൽ നിന്നും ടോണിയുടെയും സുഹൃത്തുക്കളുടെയും ഫോട്ടോ കിട്ടുന്ന മൂർത്തി, അത് മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുന്നു. നിൽക്കക്കള്ളി ഇല്ലാതെ, ടോണിയും സുഹൃത്തുക്കളും ട്രെയിനിലെ അന്നത്തെ സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ ശ്രമിക്കുന്നു. ഇതിനിടെ ദേവിയുടെ കൊലപാതകത്തിന് ശേഷം കാണാതായ സുനിലിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. ടോണിയും സുഹൃത്തുക്കളും നിരപരാധികൾ ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന മമ്മൂട്ടി, പോലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് കടക്കുവാൻ അവരെ സഹായിക്കുന്നു.
കേരളത്തിൽ വച്ച് ടോണിയെയും സുഹൃത്തുക്കളെയും അന്വേഷിച്ച് സുനിൽ വരികയും, മൂവരെയും കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു. ടോണിയുമായുള്ള മൽപ്പിടിത്തത്തിൽ ആ ശ്രമം വിഫലമാവുകയും, തുടർന്ന് സുനിൽ തന്റെ കഥ അവരോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. സുനിലും ദേവിയും പ്രണയത്തിൽ ആയിരുന്നുവെന്നും, അന്ന് ട്രെയിനിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ, ഈറോഡ് സ്റ്റേഷനിൽ ഇറങ്ങി ഒളിച്ചോടാൻ ആയിരുന്നു അവരുടെ പ്ലാൻ എന്നും, സുനിൽ ടോണിയോട് പറയുന്നു. എന്നാൽ അന്ന് ഈറോഡു സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ദേവി ഇറങ്ങുകയും, സുനിലിന് ഇറങ്ങാൻ കഴിയാതെ വരികയുമാണ് ഉണ്ടായത്. അതിനെ തുടർന്ന് ദേവി അവിടുത്തെ സ്റ്റേഷൻ മാസ്റ്ററുടെ സഹായത്തോടെ, അടുത്ത സ്റ്റേഷനായ സേലത്തു ടാക്സി പിടിച്ചെത്തുകയും, തിരിച്ച് ട്രെയിനിൽ കയറിപ്പറ്റുകയും ചെയ്തു. സുനിലിന്റെ കഥയിൽ വിശ്വാസം തോന്നിയ ടോണിയും സുഹൃത്തുക്കളും സുനിലിനോടൊപ്പം ചേരുന്നു. മദ്രാസിലേക്ക് പോകുന്നതിനു മുമ്പ്, സിസ്റ്റർ ഗ്ലോറിയ(സുമലത)യുടെ കയ്യിൽ ദേവി ഒരു ഡയറി കൊടുത്തിരുന്നുവെന്ന് സുനിലിൽ നിന്നും അറിയുന്ന അവർ, ഒരുമിച്ച് ചെന്ന് മഠത്തിൽ നിന്നും ആ ഡയറി വാങ്ങുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം |
ഗാനരചയിതാവു് ഷിബു ചക്രവർത്തി | സംഗീതം ഔസേപ്പച്ചൻ | ആലാപനം എം ജി ശ്രീകുമാർ |
നം. 2 |
ഗാനം
ചാരുമന്ദസ്മിതം ചൊരിയും - F |
ഗാനരചയിതാവു് ഷിബു ചക്രവർത്തി | സംഗീതം ഔസേപ്പച്ചൻ | ആലാപനം കെ എസ് ചിത്ര |
നം. 3 |
ഗാനം
ചാരു മന്ദസ്മിതം ചൊരിയും - M |
ഗാനരചയിതാവു് ഷിബു ചക്രവർത്തി | സംഗീതം ഔസേപ്പച്ചൻ | ആലാപനം എം ജി ശ്രീകുമാർ |
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |