എ ഇ ഹരികുമാർ

A E Harikumar
A E Harikumar
അഴകത്ത് ഈശ്വർ ഹരികുമാർ
കഥ: 2

സി ബി ഐ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന എൻ പി ഉണ്ണിത്താന്റെയും സാവിത്രി കുഞ്ഞമ്മയുടെയും നാലു മക്കളിൽ മൂന്നാമനായി ജനനം. നടൻ അശോകന്റെ സഹോദരൻ. അലഹബാദിൽ നിന്നും കൃഷി ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം എട്ടു വർഷം തോഷിബയിൽ ജോലി ചെയ്തു. ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഹരികുമാർ പറഞ്ഞ കഥ കേട്ട അശോകൻ അതിലൊരു സിനിമയുടെ സാധ്യത കാണുകയും, ഹരികുമാറിനെ സംവിധായകൻ ജോഷിയുടെ അടുത്തെത്തിക്കുകയും ചെയ്തു. ആ കഥയാണ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി നമ്പർ 20 മദ്രാസ് മെയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രമായി പുറത്തിറങ്ങിയത്. പിന്നീട് പാർത്ഥിപനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ എഴുത്തു പണികളുമായി മുന്നോട്ടു പോയെങ്കിലും ആ ചിത്രം പൂർത്തിയായില്ല, 1992 ൽ റിലീസായ കള്ളൻ കപ്പലിൽ തന്നെ എന്ന ചിത്രത്തിന് കഥ എഴുതുകയും, കലൂർ ഡെന്നിസിനൊപ്പം തിരക്കഥയെഴുതുകയും ചെയ്തു. അതിനുശേഷംസിനിമയിൽ നിന്നും വിട്ടു നിന്ന ഹരികുമാർ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാര്യ ഗീതയ്ക്കും മകൻ വിഷ്ണുവിനുമൊപ്പം  എറണാകുളത്ത് താമസം.