പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം

പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണുപോയ്
പിച്ചള കുണുക്കുമിട്ടു വിൺരഥം 
കടന്നെത്ര വേഗം എങ്ങു മാഞ്ഞു പോയ്
നീലനഭസ്സിൻ മേഘപടത്തിൽ
മേലെ നിന്നിന്നുടഞ്ഞു വീണു  താഴികക്കുടം (പിച്ചക..)

വീണുടഞ്ഞ താഴികക്കുടം
ആരുരുക്കി മാല തീർത്തുവോ (2)
തീരങ്ങളിൽ തീർത്ത മൺകൂരയിൽ
തീയൂതിയൂതിയൂതിപൂന്തെന്നലോ
ആഴി തൻ കൈകളോ ആവണി പൈതലോ
ആരു പൊൻ ആലയിൽ തീർത്തു മിന്നും പതക്കങ്ങൾ (പിച്ചക..)

കോടമഞ്ഞിൻ കോടി അഴിഞ്ഞു
താഴ്വരകൾ രാവിൽ ഉണർന്നു (2)
താരങ്ങളാം ദീപനാളങ്ങളിൽ
ആറാടും മേലേ വാ‍നിൻ പൂവാടിയിൽ
വാരൊളി തിങ്കളിൽ തോണിയിൽ വന്നവൾ
ആരു പൊൻ താരക റാണിയോ ജം ജം ജം  (പിച്ചക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
Pichakappoonkavukalkku

Additional Info

Year: 
1990

അനുബന്ധവർത്തമാനം