ചാരുമന്ദസ്മിതം ചൊരിയും - F

 

ചാരു മന്ദസ്മിതം ചൊരിയും ശാരദേന്ദു മലരേ
അഴകിൻ തേൻ കുടമായ് അണയൂ സൗന്ദര്യമേ (ചാരുമന്ദസ്മിതം..)

ഇനി വരും നിശയുടെ നീലാകാശത്തിൽ;
നിറമഴിഞ്ഞലകളിൽ വീഴും പകലൊളിയിൽ
വന്ധ്യ മേഘങ്ങളിൽ വർഷ സംഗീതമായ്
വന്യ മോഹങ്ങളിൽ ഹർഷസായൂജ്യമായ്
വന്നുയിരൂതി എന്നെയുണർത്തൂ നീ.. (ചാരുമന്ദസ്മിതം..)

തളിരിതൾ മിഴിയിലെ സ്നേഹാർദ്രത പോലെ
പനിമലർ ഇതളിലെ നീഹാരം പോലെ
മൗന തീരങ്ങളിൽ മന്ത്ര സംഗീതമായ്
വർണ്ണസ്വപ്നങ്ങളായ് വന കല്ലോലമായ്
വന്നുടലാകെ വാരിപ്പുണരൂ നീ  (ചാരുമന്ദസ്മിതം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chaaru mandasmitham - F

Additional Info

അനുബന്ധവർത്തമാനം