മണിയൻപിള്ള രാജു
Maniyanpilla Raju
സുധീർകുമാർ
രാജു
Sudheerkumar
ആലപിച്ച ഗാനങ്ങൾ: 1
മലയാള ചലച്ചിത്ര നടൻ. ശേഖരൻ നായർ - സരസ്വതി അമ്മ ദമ്പതികളുടെ മകനായി 1957 ൽ തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ജനിച്ചു. യഥാർത്ഥ പേരു സുധീർ കുമാർ. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിനു ശേഷം മണിയൻപിള്ള രാജു എന്നാണു അറിയപ്പെട്ടത്. എന്നാൽ സുധീർകുമാറിന്റെ ആദ്യ ചിത്രം, 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു.
ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ ചിത്രങ്ങളിൽ രാജു നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നു. 250-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ചലചിത്രനിർമ്മാണത്തിലും രാജു പങ്കാളിയായിരുന്നു. വെള്ളാനകളുടെ നാട് മുതൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ രാജു സജീവമായിരുന്നു.
ഭാര്യ ഇന്ദിര, മക്കൾ സച്ചിനും നിരഞ്ജനും. നിരഞ്ജൻ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ലൈറ്റ് ഹൗസ് | എ ബി രാജ് | 1976 | |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 | |
അവൾ ഒരു ദേവാലയം | എ ബി രാജ് | 1977 | |
നീതിപീഠം | ക്രോസ്ബെൽറ്റ് മണി | 1977 | |
കനൽക്കട്ടകൾ | എ ബി രാജ് | 1978 | |
തിരനോട്ടം | പി അശോക് കുമാർ | 1978 | |
മുദ്രമോതിരം | കുട്ടപ്പൻ | ജെ ശശികുമാർ | 1978 |
ജയിക്കാനായ് ജനിച്ചവൻ | ജെ ശശികുമാർ | 1978 | |
ഉത്രാടരാത്രി | ബാലചന്ദ്രമേനോൻ | 1978 | |
ആരവം | സർക്കസ്സുകാരൻ | ഭരതൻ | 1978 |
ബന്ധനം | എം ടി വാസുദേവൻ നായർ | 1978 | |
രാജവീഥി | സേനൻ | 1979 | |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 | |
ഓർമ്മയിൽ നീ മാത്രം | ജെ ശശികുമാർ | 1979 | |
തീനാളങ്ങൾ | അപ്പു | ജെ ശശികുമാർ | 1980 |
ചാമരം | ഭരതൻ | 1980 | |
മണിയൻ പിള്ള അഥവാ മണിയൻ പിള്ള | മണിയൻ | ബാലചന്ദ്രമേനോൻ | 1981 |
താരാട്ട് | വിശ്വനാഥൻ | ബാലചന്ദ്രമേനോൻ | 1981 |
തീക്കളി | ജെ ശശികുമാർ | 1981 | |
ഇതു ഞങ്ങളുടെ കഥ | സന്തോഷ് | പി ജി വിശ്വംഭരൻ | 1982 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
ഏയ് ഓട്ടോ | വേണു നാഗവള്ളി | 1990 |
അനശ്വരം | ജോമോൻ | 1991 |
അനന്തഭദ്രം | സന്തോഷ് ശിവൻ | 2005 |
ഛോട്ടാ മുംബൈ | അൻവർ റഷീദ് | 2007 |
ഒരു നാൾ വരും | ടി കെ രാജീവ് കുമാർ | 2010 |
ബ്ലാക്ക് ബട്ടർഫ്ലൈ | എം രഞ്ജിത്ത് | 2013 |
പാവാട | ജി മാർത്താണ്ഡൻ | 2016 |
പഞ്ചവർണ്ണതത്ത | രമേഷ് പിഷാരടി | 2018 |
ഫൈനൽസ് | പി ആർ അരുണ് | 2019 |
മഹേഷും മാരുതിയും | സേതു | 2022 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഒന്നും ഒന്നും രണ്ട് | സയാമീസ് ഇരട്ടകൾ | ബിച്ചു തിരുമല | എസ് പി വെങ്കടേഷ് | 1997 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദി കിംഗ് | ഷാജി കൈലാസ് | 1995 |
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് | കെ ജി ജോർജ്ജ് | 1983 |
Submitted 7 years 9 months ago by Kumar Neelakandan.
Edit History of മണിയൻപിള്ള രാജു
11 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
23 Feb 2022 - 09:27 | Achinthya | |
25 Jan 2022 - 02:55 | Muhammed Zameer | |
16 Aug 2021 - 08:51 | Sebastian Xavier | |
15 Jan 2021 - 19:35 | admin | Comments opened |
28 Jan 2020 - 11:42 | Santhoshkumar K | |
22 Jul 2019 - 10:19 | Santhoshkumar K | |
22 Jul 2019 - 10:18 | Santhoshkumar K | |
5 Apr 2019 - 11:44 | Santhoshkumar K | |
8 Oct 2014 - 12:10 | Kumar Neelakandan | |
8 Oct 2014 - 12:07 | Kumar Neelakandan | പ്രൊഫൈൽ എഴുതി. |
- 1 of 2
- അടുത്തതു് ›