മഹേഷും മാരുതിയും
അച്ഛൻ വാങ്ങിയ, ഇന്ത്യയിലെ ആദ്യത്തെ മാരുതിവാഹനങ്ങളിൽ ഒന്നായ കാറിനോട് ഒരു ബാലന് ഉണ്ടാകുന്ന അടുപ്പമാണ് സിനിമയുടെ പശ്ചാത്തലം.
Actors & Characters
Actors | Character |
---|---|
മഹേഷ് | |
ഗൗരി | |
വെഹിക്കിൾ ഇൻസ്പെക്റ്റർ | |
പദ്മനാഭൻ |
കഥ സംഗ്രഹം
കാലം 1982-83. കാറുകളെ ഇഷ്ടപ്പെടുന്ന ബാലനാണ് മഹേഷ്. സഹപാഠിയായ, പണിക്കരുടെ മകൾ ഗൗരിയെ ദിവസവും സ്കൂളിൽ കൊണ്ടു വിടുന്ന വില കൂടിയ ബെൻസ് കാർ അവൻ അദ്ഭുതത്തോടെ നോക്കിനില്ക്കാറുണ്ട്. അങ്ങനെയിരിക്കെ, ഡെൽഹിയിൽ ജോലിയുള്ള, മഹേഷിൻ്റെ അച്ഛൻ കാവുങ്കൽ പത്മനാഭൻ, ഇന്ത്യയിൽ ഇറങ്ങിയ ആദ്യത്തെ മാരുതി കാറുകളിൽ ഒരെണ്ണം വാങ്ങുന്നു. ഇന്ദിരാഗാന്ധി നേരിട്ടാണ് പുതിയ കാർ പദ്മനാഭന് കൈമാറുന്നത്. പദ്മനാഭൻ കാർ നാട്ടിലെത്തിക്കുന്നു. നാട്ടുകാർ പുതിയ കാറിൻ്റെ വരവ് ആഘോഷമാക്കുന്നു. പുതിയ കാർ വന്നതോടെ മഹേഷ് സ്കൂളിലെ ഹീറോയാകുന്നു; ഗൗരി അവളുടെ അടുത്ത കൂട്ടുകാരിയുമാകുന്നു. പക്ഷേ, ഗൗരിയെ അവളുടെ അച്ഛൻ പണിക്കർ ഡൽഹിക്കു കൊണ്ടു പോകുന്നു.
കാലം കടന്നു പോകേ, പെരുമൺ തീവണ്ടി അപകടത്തിൽ പത്മനാഭൻ മരിക്കുന്നു. ഉഴപ്പനായ മഹേഷ് ITI യിലെ പഠിത്തം നിറുത്തി വിൽസൺൻ്റെ കാർ വർക്ക്ഷോപ്പിലെ പണിക്കാരനായി കൂടുന്നു. ക്രമേണ അയാൾ വളരെ സമർത്ഥനായ ഒരു പണിക്കാരനായി മാറുന്നു.
ഒരിക്കൽ പണിക്കരുടെ വീട്ടിൽ കാർ റിപ്പയർ ചെയ്യാനെത്തുന്ന മഹേഷ്, അവൾ ലണ്ടനിലെ പഠിപ്പു കഴിഞ്ഞ് ഡൽഹിയിലെത്തിയതായി അയാൾ മനസ്സിലാക്കുന്നു. അവിടെ നിന്ന് യാദൃച്ഛികമായി ഗൗരിയുടെ ഡൽഹിയിലെ നമ്പർ കിട്ടുന്നെങ്കിലും അയാൾക്ക് അവളെ വിളിക്കാനുള്ള ധൈര്യമില്ല. ഇതിനിടയിൽ അമ്മയും അമ്മാവനും മഹേഷിന് ചില കല്യാണ ആലോചനകൾ നടത്തുന്നുണ്ടെങ്കിലും അയാൾ വഴങ്ങുന്നില്ല.
ഒരു വിവാഹാവശ്യത്തിന് മഹേഷ് വാടകയ്ക്ക് കൊടുക്കുന്ന കാർ, മദ്യം കടത്തിയതിൻ്റെ പേരിൽ പോലീസ് പിടികൂടുന്നു. അറസ്റ്റിലായ മഹേഷിനെ കോടതിയിൽ ഹാജരാക്കുന്നു. അവിടെ വച്ച് ഗൗരിയെ മഹേഷ് കാണുന്നു. ഗൗരി ഏർപ്പെടുത്തിയ വക്കീൽ മഹേഷിനെ ജാമ്യത്തിലിറക്കുന്നു. മഹേഷും ഗൗരിയുമായി കൂടുതൽ അടുക്കുന്നു.
കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടാക്കിയാൽ മഹേഷിനെ വിവാഹം കഴിക്കാൻ തനിക്ക് സമ്മതമാണെന്ന് ഗൗരി സൂചിപ്പിക്കുന്നു. ഇതിനിടയിൽ വണ്ടിയുടെ പേരിലുള്ള ലോൺ അടയ്ക്കാത്തതിനാൽ അത് ജപ്തിയാകും എന്ന നിലയിലെത്തുന്നു. വിദേശത്തേക്ക് പോകുന്ന വിൽസൺ വർക് ഷോപ്പ് വില്ക്കാൻ തീരുമാനിക്കുന്നു. അതു വാങ്ങാൻ മഹേഷിനെ നിർബന്ധിക്കുന്ന ഗൗരി, അതിന് അഡ്വാൻസ് നല്കാൻ മൂന്നു ലക്ഷം രൂപയും നല്കുന്നു. മഹേഷ് വിൽസണുമായി വില്പനയ്ക്കുള്ള എഗ്രിമെൻ്റ് ഒപ്പിടുന്നു. വിൻ്റേജ് കാറുകൾ കളക്ട് ചെയ്യുന്ന ഒരാളിനെ മഹേഷിൻ്റെ വണ്ടി വാങ്ങാൻ ഗൗരി കൂട്ടിക്കൊണ്ടു വരുന്നു. എന്നാൽ മഹേഷ് അതിനു സമ്മതിക്കുന്നില്ല. വർക് ഷോപ്പിനുള്ള ബാക്കി പണം കണ്ടെത്താനായാണ് താനതു ചെയ്തതെന്നു ഗൗരി പറയുന്നെങ്കിലും മഹേഷ് വഴങ്ങുന്നില്ല.
മഹേഷിനു വേണ്ടി, ഒരു അംഗീകൃത സർവീസ് സെൻ്ററിനുള്ള അപേക്ഷ ഗൗരി മാരുതി കമ്പനിക്ക് സമർപ്പിക്കുന്നു. ഒരു ദിവസം മാരുതി റീജിയണൽ ഓഫീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് മഹേഷ് അവിടെയെത്തുന്നു. മഹേഷിൻ്റെ കാർ മാത്രമാണ് ആ മോഡലിൽ ഇന്ത്യയിൽ ബാക്കിയുള്ള ഏകവാഹനമെന്നും അതൊരു സ്മാരകമായി സൂക്ഷിക്കാൻ എന്തു വില കൊടുത്തും വാങ്ങാൻ തയ്യാറാണെന്നും കമ്പനി പറയുന്നു. എന്നാൽ അതു നിരസിച്ച് മഹേഷ് തിരികെപ്പോരുന്നു. മഹേഷിൻ്റെ കടുംപിടുത്തം കാരണം ഗൗരി പിണങ്ങി ഡൽഹിക്കു മടങ്ങുന്നു.
Audio & Recording
Video & Shooting
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നാലുമണിപ്പൂവു കണക്കെ |
ബി കെ ഹരിനാരായണൻ | കേദാർ | കെ എസ് ഹരിശങ്കർ |