സ്റ്റെഫി സേവ്യർ

Stephy Xaviour
 Stephy Xavier-Costumer
Date of Birth: 
Sat, 20/06/1992

വയനാട് മാനന്തവാടി സ്വദേശി. ലേറ്റ്-സേവ്യർ കരിവേലിൽ, ഗ്രേസി എന്നിവരുടെ രണ്ട് മക്കളിൽ ഇളയതായി ജനിച്ചു.  സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കല്ലോടിയിൽ നിന്ന് സ്കൂളിംഗും, ബംഗളൂർ എസ് നിജലിംഗപ്പ കോളേജിൽ നിന്ന് സയൻസിൽ ബിരുദവും പൂർത്തിയാക്കി. കുട്ടിക്കാലം മുതൽ തന്നെ ഗാർമന്റ്, ക്രാഫ്റ്റ് & പെയിന്റിംഗ് തുടങ്ങിയ ആർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്ന സ്റ്റെഫി ഡിഗ്രി പൂർത്തിയാക്കിയ ശേഷം കൊച്ചിയിലേക്ക് താമസം മാറ്റി. അർഷൽസ് ഫോട്ടോഗ്രഫിയിൽ ഫ്രീലാൻസ് സ്റ്റൈലിസ്റ്റായാണ് പ്രൊഫഷണൽ രംഗത്ത് തുടക്കമിടുന്നത്. ഇവർക്ക് വേണ്ടി ലുലു, ആമസോൺ ഇന്ത്യ, കല്യാൺ സിൽക്സ്, പാരഗൺ ചപ്പൽസ്, ഭീമ ജ്വല്ലറി, ജോൺസ് കുടകൾ, തനിഷ്ക്ക്, ഈസ്റ്റേൺ തുടങ്ങി നിരവധി ടിവി പരസ്യചിത്രങ്ങൾക്കു സ്റ്റൈലിസ്റ്റായി വർക്ക് ചെയ്തു.

ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിപ്പെടുന്നത്.  തുടർന്ന് വളരെയധികം സിനിമകൾക്ക് കോസ്റ്റ്യൂം ഡിസൈനറായി വർക്ക് ചെയ്ത്  മലയാള സിനിമാരംഗത്ത് സജീവമായ സ്റ്റെഫി 2017ലെ മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു.