സി ബി ഐ 5 ദി ബ്രെയിൻ
ഒരു സംസ്ഥാന മന്ത്രിയും അദ്ദേഹത്തിൻ്റെ ഡോക്ടറും ഒരു പത്രപ്രവർത്തകനും ദിവസങ്ങളുടെ വ്യത്യാസത്തിൽ കൊല്ലപ്പെടുന്നു. പത്രപ്രവർത്തകൻ്റെ കൊല അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെടുന്നതോടെ "ബാസ്ക്കറ്റ് കില്ലിംഗ് " ആണെന്ന സംശയം ബലപ്പെടുന്നു. കേസന്വേഷിക്കുന്ന സിബിഐ ഓഫീസർക്ക് നേരിടേണ്ടി വരുന്നത് പല പേരുകളുള്ള ഒരു വാടകക്കൊലയാളിയേയും അയാൾക്കു പിന്നിലെ പാമ്പിൻ്റെ പകയുള്ള മനുഷ്യനെയുമാണ്.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
സേതു രാമയ്യർ | |
വിക്രം | |
ചാക്കോ | |
ഐ ജി ഉണ്ണിത്താൻ | |
സത്യദാസ് | |
പോൾ ജോയ് / സന്ദീപ് / മൻസൂർ | |
സുധി നായർ ഇൻസ്പെക്ടർ സി ബി ഐ | |
ഇഖ്ബാൽ | |
ജേർണലിസ്റ്റ് ഭാസുരൻ | |
ബാബു | |
അൻവർ | |
സി ഐ ജോസ് | |
സൂസൻ ജോർജ് | |
അഡ്വ. പ്രതിഭ | |
അനൂജ സി ഐ ജോസിൻ്റെ ഭാര്യ | |
അനിത വർമ്മ ഇൻസ്പെക്ടർ സി ബി ഐ | |
ബോബൻ പോലീസ് | |
ഡി ജി പി | |
ദേവൻ (സി ബി ഐ ഇൻഫോമർ) | |
അപർണ | |
മാമൻ വർഗീസ് | |
സി ബി ഐ ഡയറക്ടർ നകുൽ ശർമ്മ ഐ പി എസ് | |
ചീഫ് മിനിസ്റ്റർ | |
മന്ത്രി അബ്ദുൽ സമദ് | |
ബാല ഗോപാൽ സി ബി ഐ | |
വിനയ് മേനോൻ ഇൻസ്പെക്ടർ സി ബി ഐ | |
സാം കോൺട്രാക്ടർ | |
അനിൽ തോമസ് | |
സാമിൻ്റെ ഭാര്യ | |
കാർഡിയോളജിസ്റ്റ് | |
അരുന്ധതി | |
Main Crew
കഥ സംഗ്രഹം
മമ്മുട്ടി സി ബി ഐ ഉദ്യോഗസ്ഥൻ സേതുരാമയ്യർ എന്ന അന്വേഷണ ഉദ്യോഗസ്ഥനായി വരുന്ന സി ബി ഐ അന്വേഷണ ചിത്ര പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണിത്. ആദ്യ നാലു ചിത്രങ്ങൾ "ഒരു സി ബി ഐ ഡയറിക്കുറിപ്പ്", ജാഗ്രത", "സേതുരാമയ്യർ സിബിഐ", "നേരറിയാൻ സി ബി ഐ" എന്നിവയായിരുന്നു.
സംസ്ഥാന മന്ത്രിയായ അബ്ദുൽ സമദ് (ജി സുരേഷ് കുമാർ) വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുന്നു. അതൊരു സ്വാഭാവിക മരണമായി തോന്നിയെങ്കിലും തൊട്ടടുത്തദിവങ്ങളിലൊന്നിൽ ട്രക്കിങ്ങിനു പോയ, അബ്ദുൽസമദിൻ്റെ പേഴ്സണൽ ഡോക്ടറും കാർഡിയോളജിസ്റ്റുമായ ഡോ.വേണുവിനെ (പ്രദീപ് മേനോൻ) പാറമടയിൽ വീണു കൊല്ലപ്പെട്ട നിലയിൽ കണ്ടതോടെ രണ്ടു മരണങ്ങളിലും ദുരൂഹതയുണ്ടാവുന്നു. മരണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുപ്രവർത്തകൻ ഭാസുരനെ (ചന്തു നാഥ് ) തൊട്ടടുത്ത ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു.
ഭാസുരൻ്റെ മരണം അന്വേഷിക്കുന്ന CI ജോസ്മോനെ (ജയകൃഷ്ണൻ ) പ്രഭാതസവാരിക്കിടെ ആരോ കാറിടിച്ചു കൊല്ലുന്നു. പത്രമിടാൻ പോയ അപരാജിത (ഔഡ്രി മറിയം) എന്ന പെൺകുട്ടി അതിന് ദൃക്സാക്ഷിയാവുന്നു. തൊട്ടടുത്ത വീട്ടിൻ്റെ മുകളിലത്തെ മുറിയിൽ ആരോ നില്ക്കുന്നതും പിന്നെ മുറിയിലെ ലൈറ്റുകൾ അണയുന്നതും അവൾ കാണുന്നു. വിവരങ്ങൾ DySP സത്യദാസിനെക്കണ്ട് (സായ്കുമാർ) അവൾ പറഞ്ഞെങ്കിലും ഇനിയതാരോടും പറയരുതെന്ന് അയാൾ അപരാജിതയെ താക്കീത് ചെയ്യുന്നു.
മണൽ കോൺട്രാക്ടറായ സാമിൻ്റെ കുറെയധികം ലോറികൾ CI ജോസ് പിടികൂടിയതിനാൽ, അയാളാണ് ജോസിനെ അപായപ്പെടുത്തിയതിനു പിന്നിൽ എന്ന് സത്യദാസ് കരുതുന്നു. സാമിനെ സത്യദാസ് കസ്റ്റഡിയിലെടുക്കുന്നു. ഇതിനിടയിൽ, ജോസിൻ്റെ ഭാര്യയുടെ (മാളവിക നായർ) ഹർജിയിൽ കേസ് സിബിഐ അന്വേഷിക്കാൻ കോടതി ഉത്തരവിടുന്നു. ആ കേസിലെ വാദിഭാഗം വക്കീൽ സത്യദാസിൻ്റെ ഭാര്യ അഡ്വ. പ്രതിഭയാണ് (ആശാ ശരത്ത്).
കേസേറ്റെടുക്കുന്ന സിബിഐ DySP ബാലഗോപാലും (രഞ്ജി പണിക്കർ) സംഘവും സാമിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു.
തൻ്റെ അകന്ന ബന്ധുവായ മൻസൂർ എന്നൊരാളുടെ പേരിൽ നന്ദി പറഞ്ഞു കൊണ്ട് ഒരു തീവ്രവാദ സംഘടനയിൽ നിന്നു കിട്ടിയ ഈമെയിൽ സന്ദേശത്തെപ്പറ്റി രഹസ്യമായി അന്വേഷിക്കാൻ CBI ഡെപ്യൂട്ടി ഡയറക്ടർ സേതുരാമയ്യരോട് (മമ്മൂട്ടി) ആവശ്യപ്പെടാനായിരുന്നു സമദ് ഡൽഹിയിൽ പോയത്. അവിടെ നിന്നു തിരികെയുള്ള യാത്രയ്ക്കിടയിലാണ് സമദ് മരിക്കുന്നത്.
നാട്ടിലെത്തുന അയ്യർ മൻസൂറിനെപ്പറ്റി പ്രാഥമികാന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ കിട്ടുന്നില്ല.
വേണുവിൻ്റെ ഡ്രൈവർ അനിൽ (അർജുൻ നന്ദകുമാർ) വേണുവിനോടൊപ്പം ട്രക്കിംഗിന് പോകാറുള്ള മൻസൂറിനെപ്പറ്റി അയ്യരോട് പറയുന്നു. എന്നാൽ മൻസൂറിനെപ്പറ്റിയുള്ള മറ്റൊരു വിവരവും കിട്ടുന്നില്ല.
മരണപ്പെടുന്നതിന് തലേന്ന് ജോസ് പ്രഭാതസവാരിക്ക് പോയിട്ട് പെട്ടെന്ന് തിരിച്ചു വന്നെന്നും അന്നു മുഴുവൻ വലിയ മനോസംഘർഷത്തിലായിരുന്നെന്നും അയാളുടെ ഭാര്യ അയ്യരോട് പറയുന്നു. തൻ്റെ കേസ് വാദിക്കാം എന്ന് പ്രതിഭ ഇങ്ങോട്ടു പറയുകയായിരുന്നെന്നും അവർ പറയുന്നു. പ്രഭാതസവാരിക്കിടയിൽ ജോസ് അരുതാത്തതെന്തോ കണ്ടെന്ന് അയ്യർ ഊഹിക്കുന്നു.
സമദിൻ്റെ പ്രൈവറ്റ് സെക്രട്ടറി അൻവർ (കോട്ടയം രമേശ്), മൻസൂറിൻ്റെ ഒരു പഴയ ഫോട്ടോ അയ്യർക്ക് കൈമാറുന്നു. അനിലിന് അത് മൻസൂർ ആണോ എന്നുറപ്പില്ല. ഇതിനിടയിൽ, ജോസിൻ്റേതു മാത്രമല്ല, അതിനു മുൻപ് നടന്ന മരണങ്ങളും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി (ദിലീഷ് പോത്തൻ) അയ്യരോട് ആവശ്യപ്പെടുന്നു.
സീനിയറാണ് ജോസിൻ്റെ കേസ് വാദിക്കാനേല്പിച്ചതെന്ന പ്രതിഭയുടെ വാദം കള്ളമാണെന്ന് അന്വേഷണസംഘം മനസ്സിലാക്കുന്നതോടെ അവരും സംശയത്തിൻ്റെ നിഴലിലാകുന്നു. അപരാജിത പറഞ്ഞ വീട് സാമിൻ്റെ ഗസ്റ്റ്ഹൗസാണെന്ന് അന്വേഷണസംഘം മനസ്സിലാക്കുന്നു. മരത്തിലിടിച്ചു തകർന്ന കാറിൽ സാമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു.
സാമിൻ്റെ ഗസ്റ്റ് ഹൗസ് പരിശോധിക്കുന്ന അന്വേഷണ സംഘം അവിടുത്തെ cctv ക്യാമറ നീക്കം ചെയ്തതായിക്കാണുന്നു. ജോസ് മരിക്കുന്നതിന് മാസങ്ങൾക്കു മുൻപുള്ള ദൃശ്യങ്ങൾ റിക്കവർ ചെയ്യാൻ അന്വേഷണസംഘത്തിനു കഴിയുന്നു. അത്തരം ഒരു വീഡിയോയിൽ സാമും പ്രതിഭയും ഗസ്റ്റ്ഹൗസിലേക്ക് വരുന്ന ദൃശ്യം കാണുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ, സാമും പ്രതിഭയും തമ്മിൽ അതിരുവിട്ട ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ, സാമും പ്രതിഭയും ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി വരുന്നത് ജോസ് കണ്ടിട്ടുണ്ടാവാം എന്നും അതു പുറത്താകാതിരിക്കാൻ ജോസിനെ കൊന്നതാവാമെന്നും അന്വേഷണസംഘം കരുതുന്നു.
അന്വേഷണസംഘം പ്രതിഭയെ ചോദ്യം ചെയ്യുന്നു. താനും സാമും ക്ലാസ്മേറ്റ്സായിരുന്നെന്നും വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അവർ സമ്മതിക്കുന്നു. എന്നാൽ ജോസ് മരിച്ച ദിവസവും തലേന്നും താൻ സ്ഥലത്തില്ലായിരുന്നെന്ന് അവർ സ്ഥാപിക്കുന്നു.
ഭാസുരൻ്റെ വീട്ടിൽ നിന്ന് കിട്ടുന്ന ഒരു പെയിൻ്റിംഗ് അയാളുടെ സുഹൃത്ത് സാന്ദീപിൻ്റേതാണെന്ന് ഭാസുരൻ്റെ കൂട്ടുകാരി പറയുന്നു. എന്നാൽ അതു മൻസൂറിന്റെ ചിത്രം തന്നെയാണെന്നും ഫ്ലൈറ്റിലും ഇയാളുണ്ടായിരുന്നെന്നും അൻവർ പറയുന്നു.
പഴയ സിബിഐ ഓഫീസർ വിക്രം, സാന്ദീപ് / മൻസൂർ പോൾ മെജോ എന്നയാളാണെന്നു സൂചിപ്പിക്കുന്നു. അതെ സമയം തൻ്റെ മനസ്സമ്മതത്തിൻ്റെ സമയത്ത് പള്ളിയിൽ വച്ച് അനിൽ മൻസൂറിനെ കാണുന്നു. പള്ളിയിലെ ഫാദർ, പക്ഷേ, അവൻ പോൾ മെജോ ആണെന്നും കുഴപ്പക്കാരനല്ലെന്നും വാദിക്കുന്നു.
സാമാണ് മെജോയെ പരിചയപ്പെടുത്തിയതെന്നും ഫാദർ പറയുന്നു.
മെജോയെ അന്വേഷണ സംഘം പിടികൂടുന്നു.
മെജോ പേസ് മേക്കർ ഹാക്കിംഗ് എക്സ്പെർട്ടാണെന്നും വേണുവിൽ നിന്ന്, മിനിസ്റ്റർക്ക് പേസ്മേക്കർ ഉണ്ടെന്നറിഞ്ഞ അയാൾ അത് ഹാക്ക് ചെയ്തതാണെന്നും അയ്യർ ഊഹിക്കുന്നു. വിവരങ്ങൾ പുറത്താകാതിരിക്കാൻ വേണുവിനെയും ഭാസുരനെയും മെജോ കൊന്നെന്നും അദ്ദേഹം കരുതുന്നു. എന്നാൽ സമദ് ടിക്കറ്റെടുക്കുന്നതിനു വളരെ ദിവസങ്ങൾക്ക് മുൻപു തന്നെ മെജോ ടിക്കറ്റുകൾ വാങ്ങിയിരുന്നു എന്ന് മനസ്സിലായതിനെത്തുടർന്ന് അയാളെ വെറുതെ വിടുന്നു.
എന്നാൽ സത്യദാസിൻ്റെ വെളിപ്പെടുത്തൽ കേസിൻ്റെ ഗതി മാറ്റുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|