ദുർഗ നടരാജ്
നടരാജിന്റെയും നീതയുടെയും മകളായി കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിൽ ജനിച്ചു. മാതാപിതാക്കൾക്ക് ഊട്ടിയിലായിരുന്നു ജോലി എന്നതിനാൽ ദുർഗ പഠിച്ചതും വളർന്നതും ഊട്ടിയിലായിരുന്നു. അമ്മ നീത അദ്ധ്യാപികയായിരുന്ന ഊട്ടി ഗൂഡ് ഷെപ്പേർഡ് ഫിനിഷിംഗ് സ്ക്കൂളിലായിരുന്നു ദുർഗയുടെ പ്രാഥമിക വിദ്യാഭ്യാസം. 2021 ൽ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തിൽ ദുർഗ അവസാന റൗണ്ടിൽ എത്തിയ അഞ്ചുപേരിൽ ഒരാളാകുകയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അതിനെതുടർന്നാണ് ദുർഗ നടരാജിന്റെ സിനിമയിലേയ്ക്കുള്ള പ്രവേശനം. കെ മധു.സംവിധാനം ചെയ്ത സി ബി ഐ 5 ദി ബ്രെയിൻ എന്ന സിനിമയിലാണ് ദുർഗ ആദ്യമായി അഭിനയിക്കുന്നത്. അരുന്ധതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമാഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും ദുർഗ സജീവമാണ്. ജേർണലിസം പഠിച്ച ദുർഗ ഇൻഫോ പാർക്കിൽ ഒരു കമ്പനിയിൽ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുന്നുണ്ട്.