മാളവിക മേനോൻ

Malavika Menon

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1998 മാർച്ച് 6 ന് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. 2012 ൽ 916 എന്ന മലയാള സിനിമയിലൂടെയാണ് മാളവിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ നിദ്ര, ഹീറോ എന്നീ സിനിമകളിലും അഭിനയിച്ചു. 2013 ൽ Ivan Veramathiri എന്ന സിനിമയിലൂടെ മാളവിക മേനോൻ തമിഴ് സിനിമയിലെത്തി. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ്  റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.