പാപ്പൻ
കാട്ടിനുള്ളിൽ ചാക്കിൽ പൊതിഞ്ഞ് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ട മുറിവേറ്റു വികൃതമായ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം ASP വിൻസി എബ്രഹാമിൻ്റെ ചുമതലയിൽ നടക്കുന്നു. മൃതദേഹത്തിലെ മുറിവടയാളങ്ങൾ പണ്ടു നടന്ന ചില കൊലപാതകക്കേസുകളിലേതിന് സമാനമാണ്. ആ കേസുകൾ അന്വേഷിച്ചിരുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥനും വിൻസിയുടെ അപ്പനുമായ എബ്രഹാം മാത്തനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുന്നു.
തുടർക്കൊലകൾ അരങ്ങേറുന്നതോടെ എബ്രഹാം മാത്തന് തൻ്റെയും മറ്റു പലരുടെയും ഇരുണ്ട, ദുരന്തപൂർണമായ ഭൂതകാലം തിരഞ്ഞു പോകേണ്ടി വരുന്നു.
Actors & Characters
Actors | Character |
---|---|
സി ഐ എബ്രഹാം മാത്യു മാത്തൻ | |
എ സി പി വിൻസി എബ്രഹാം | |
മൈക്കിൾ | |
ഡോ. ഷെർളി സോമസുന്ദരം / ബെന്നിറ്റ ഐസക് | |
നാൻസി എബ്രഹാം | |
സൂസൻ | |
എസ് പി ഭാസ്കർ ഷിനോയ് | |
സിദ്ധാർത്ഥ് നാഥ് | |
ഡോ. പട്ടാഭിരാമൻ | |
എ എസ് ഐ രാഘവൻ | |
സി ഐ സോമൻ നായർ | |
സൈമൻ / സോളമൻ | |
ഇരുട്ടൻ ചാക്കൊ | |
എസ് ഐ സാബു | |
ഋതുപൂർണ്ണ | |
കോൻസ്റ്റബിൾ ഗിരിജ | |
ഫോറൻസിക് ഓഫീസർ നന്ദൻ | |
ബുള്ളറ്റ് രാജൻ | |
സൂപ്പർ സ്റ്റാർ രവി വർമ്മൻ | |
ഡോ. പ്രിയാ നളിനി | |
ബെന്നിറ്റ ഐസക് (ചെറുപ്പകാലം) | |
അനിത / ഐഷ ഫാത്തിമ | |
രവി വർമ്മയുടെ ഭാര്യ | |
ഡോ. രാധിക മേനോൻ | |
പോലീസുകാരൻ്റെ ഭാര്യ | |
എ എസ് ഐ സത്യനാഥ് | |
ബെന്നിറ്റയുടെ അച്ഛൻ | |
ബെന്നിറ്റയുടെ അമ്മ | |
പോലീസ് സർജൻ | |
ബെന്നിറ്റയുടെ സഹോദരൻ | |
അഡ്വക്കേറ്റ് ജയശങ്കർ | |
രവിവർമ്മയുടെ മാനേജർ | |
ജഡ്ജ് | |
പൗലോസ് | |
കുഞ്ഞമ്മ (ചാക്കോയുടെ അമ്മ) | |
ഫോറൻസിക് അസിസ്റ്റൻ്റ് അനുപമ | |
നിത്യ | |
മറിയം | |
സെമിത്തേരി സൂക്ഷിപ്പുകാരൻ |
Main Crew
കഥ സംഗ്രഹം
സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ആദ്യ ചിത്രം.
പുലിമലക്കാട്ടിൽ ചാക്കിൽ പൊതിഞ്ഞ് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ, മുറിവേറ്റു വികൃതമായ ഒരു ശവശരീരം കാണപ്പെടുന്നു. രവിവർമ്മൻ (രാഹുൽ മാധവ്) എന്ന നടൻ്റെ ഡ്രൈവറായ ''ബുളളറ്റ് " രാജൻ്റെ (ശ്രീജിത്ത് രവി) ശവശരീരമാണെന്ന് ASP വിൻസി എബ്രഹാമിൻ്റെ (നീത പിള്ള) നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തുന്നു.
മൃതദേഹത്തിലെ മുറിവടയാളങ്ങൾ ഇരട്ടത്തലക്കത്തി കൊണ്ടുണ്ടായതാണെന്ന് തിരിച്ചറിഞ്ഞതോടെ, പണ്ട് സമാനമായ രീതിയിൽ കൊലകൾ നടത്തിയിട്ടുള്ള, അടുത്ത കാലത്ത് ജയിൽമോചിതനായ ഇരുട്ടൻ ചാക്കോയിലേക്ക് (ഷമ്മി തിലകൻ) സംശയത്തിന്റെ മുന നീളുന്നു.
വർഷങ്ങൾക്കു മുൻപ്, വിൻസിയുടെ അപ്പനും പോലീസ് ഓഫീസറുമായ എബ്രഹാം മാത്യു മാത്തന് (സുരേഷ് ഗോപി), ഒരാളെ കൊല്ലാൻ ശ്രമിക്കുന്ന ഇരുട്ടൻ ചാക്കോയെ കീഴടക്കുന്ന തിനിടയിൽ സ്വന്തം ഭാര്യയുടെ (നൈല ഉഷ) ദാരുണമരണം കാണേണ്ടി വരുന്നു. തുടർന്ന്, ചാക്കോയെ പൂട്ടാൻ തൊണ്ടിയായ ഇരട്ടത്തലക്കത്തി കൃത്രിമമായി ഉണ്ടാക്കിയതിൻ്റെ പേരിൽ മാത്തൻ സർവീസിൽ നിന്നു പുറത്താകുന്നു. അമ്മയുടെ കൊലയുടെ പേരിലുണ്ടായ തെറ്റുദ്ധാരണ കാരണം മകളും അപ്പനും അകൽച്ചയിലുമാണ്.
ഇരുട്ടൻ ചാക്കോക്കേസ് പണ്ട് അന്വേഷിച്ച ആളെന്ന നിലയിൽ, എബ്രഹാം മാത്തനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുന്നു. കണ്ടെത്തിയ കത്തി ചാക്കോയുടേതല്ലെന്ന് മാത്തൻ തിരിച്ചറിയുന്നു.
അന്വേഷണ സംഘാംഗമായ സോമൻ (ടിനി ടോം) തിരുവനന്തപുരത്തു വച്ച്, രാജൻ്റേതിന് സമാനമായ രീതിയിൽ കൊല്ലപ്പെടുന്നു. കേസന്വേഷണത്തിൽ സഹായിക്കുന്ന പൊലീസ് സർജൻ ഷേർളിയുടെ (ആശാ ശരത് ) വീട്ടിൽ അതിക്രമിച്ചു കടന്നയാളെ തിരിച്ചറിയാനും പിടികൂടാനുമുള്ള വിൻസിയുടെ ശ്രമം പരാജയപ്പെടുന്നു.
ചാക്കോ ജയിലിൽ നിന്നിറങ്ങുന്നതിനു മുൻപ് അയാളെ സന്ദർശിച്ച ഐഷാ ഫാത്തിമയേയും (മാളവിക മേനോൻ) അവർ വഴി ചാക്കോയുടെ അമ്മയേയും (സാവിത്രി ശ്രീധരൻ) അങ്ങനെ ചാക്കോ താമസിക്കുന്ന സ്ഥലവും പോലീസ് കണ്ടെത്തുന്നു. അവിടെയെത്തുന്ന വിൻസിയും സംഘവും കാണുന്നത് ചങ്ങലയിൽ ആരോ തടവിലാക്കിയ ചാക്കോയെയാണ്.
ചാക്കോയെ പ്രതിയായി അവതരിപ്പിച്ച് യഥാർത്ഥ കൊലയാളിയെ പുറത്തെത്തിക്കാൻ പോലീസ് തീരുമാനിക്കുന്നു. ഇതിനിടയിൽ. എഴുത്തുകാരിയായ ഡോ. പ്രിയ നളിനിയുടെ (ജുവൽ മേരി) ഭർത്താവ് ജയശങ്കർ (ബെൻസി മാത്യു) കാറിനു തീപിടിച്ച് കൊല്ലപ്പെടുന്നു. ജയശങ്കറിൻ്റെ പോസ്റ്റ്മാർട്ടം നടത്താൻ പുറപ്പെടുന്ന ഡോ.ഷേർളിയെ മാത്തൻ്റെ വളർത്തുപുത്രൻ മൈക്കിൾ തട്ടിക്കൊണ്ടു പോകുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Actors | Makeup Artist |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മായാമഞ്ഞിൻ കൂടാരം |
മനു മൻജിത്ത് | ജേക്സ് ബിജോയ് | ലിബിൻ സ്കറിയ |
2 |
നീയെന്നൊരാളിൽ |
ജ്യോതിഷ് ടി കാശി | ജേക്സ് ബിജോയ് | വിജയ് യേശുദാസ് |
Contributors | Contribution |
---|---|
Lyricst,singer |