അജ്മൽ അമീർ

Ajmal Ameer

തെന്നിന്ത്യൻ ചലച്ചിത്ര നടൻ.  എറണാം കുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. ഉക്രൈനിൽ നിന്നും എം ബി ബി എസ് കഴിഞ്ഞയാളാണ് അജ്മൽ. ഡോക്ടറായതിനു ശേഷമാണ് അദ്ദേഹം സിനിമാഭിനയം തുടങ്ങുന്നത്. 2005-ൽ February 14 എന്ന തമിഴ് ചിത്രത്തിലാണ് അജ്മൽ അമീർ ആദ്യമായി അഭിനയിയ്ക്കുന്നത്. 2007-ൽ മലയാളത്തിൽ പ്രണയകാലം എന്ന സിനിമയിൽ നായകനായി.  ആ വർഷം തന്നെ Anjathe എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

2008-ൽ അജ്മൽ മോഹൻ ലാലിന്റെ അനുജനായി മാടമ്പി എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ച്ചവെച്ചു. 2011-ൽ Ko എന്ന തമിഴ് ചിത്രത്തിൽ അജ്മൽ അവതരിപ്പിച്ച വില്ലൻ വേഷം പ്രേക്ഷക പ്രശംസ നേടി. മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിലെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പത്ത് മലയാള ചിത്രങ്ങളടക്കം മുപ്പതിലധികം സിനിമകളിൽ അജ്മൽ അമീർ അഭിനയിച്ചു.

അജ്മൽ അമീറിന്റെ ഭാര്യ രഞ്ജു.  ഒരു കുട്ടിയാണുള്ളത്, പേര് ആലിൻ സിയാൻ.