സന്തോഷ് ലക്ഷ്മൺ
സന്തോഷ് ലക്ഷ്മൺ - അഭിനേതാവ്, സംവിധായകൻ, അസി. സംവിധായകൻ: കൊല്ലം ജില്ലയിലെ ഇരവിപുരത്ത് തെക്കേവിളയിൽ ടി. ലക്ഷ്‌മണിൻ്റെയും ലീനാ പി. യുടേയും മകനായി ജനിച്ച സന്തോഷ് ലക്ഷ്‌മൺ, കൊല്ലം ക്രിസ്‌തുരാജ് ഹൈ സ്കൂളിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. കൊല്ലം ഫാതിമ മാതാ നാഷ്‌ണൽ കോളേജിൽ കെമിസ്ട്രിയിൽ ഡിഗ്രി എടുത്തു.
2012 ൽ മേജർ രവി സംവിധാനം ചെയ്ത കർമ്മയോദ്ധയുടെ അസിസ്റ്റൻ്റ് ഡയറക്ടർ ആയികൊണ്ടാണ് സന്തോഷ് ലക്ഷ്‌മൺ മലയാളസിനിമയിലേക്ക് കടന്ന് വന്നത്. തുടർന്ന് പികറ്റ് 43 യിലും 1971 ബിയോണ്ട് ബോർഡറിലും മേജർ രവിക്കൊപ്പം തന്നെ വർക്ക് ചെയ്തു. തുടർന്ന് കുറെ സിനിമകൾക്ക് അസോസിയേറ്റ് ഡയറക്ടർ ആയും അസി. ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഇതിനോടകം 15 ൽ പരം ചിത്രങ്ങളിൽ ബംഗാളിയായി അഭിനയിച്ച സന്തോഷ് ആദ്യമായി അഭിനയിച്ചത്, നിവിൻ പോളിക്കൊപ്പം ‘ഒരു വടക്കൻ സെൽഫി‘യിലായിരുന്നു. മലയാളസിനിമാ പ്രേഷകർ സന്തോഷിനെ ഒരു ബംഗാളി ആയിട്ടാണ് പലപ്പോഴും കരുതുന്നത് എന്നത് കൗതുകകരമാണ്.
2021 ൽ ദീപക് പറമ്പോലിനെ നായകനാക്കി ‘ദ ലാസ്റ്റ് ടു ഡെയ്സ്' എന്ന ത്രില്ലർ സിനിമ സന്തോഷ് ലക്ഷ്മൺ സംവിധാനം ചെയ്തിട്ടുണ്ട്.
ഭാര്യ രേഖ. രണ്ട് മക്കൾ: ‘ശ്രയ‘ നാലാം ക്ലാസിലും ‘യുവൻ‘ ഒന്നാം ക്ലാസിലും പഠിക്കുന്നു.