ഒരു വടക്കൻ സെൽഫി
Primary tabs
ഉമേഷ് ഇന്നിന്റെ പ്രതീകമാണ്. മറ്റു ചെറുപ്പക്കാരെപ്പോലെ എൻജിനീയറിംഗ് പരീക്ഷയൊക്കെ കഴിഞ്ഞ് നടക്കുന്ന ഈ കാലഘട്ടത്തിലെ ബഹുഭൂരിപക്ഷം വരുന്നവരുടെയൊപ്പം സമയം കളയുന്ന വ്യക്തി. പരീക്ഷയിൽ മിക്കതിലും തോറ്റെങ്കിലും അത് പൂർത്തീകരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കാതെ ഉഴപ്പി നടക്കുകയാണ്. പലചരക്ക് കടക്കാരനായ അച്ഛനും അമ്മയും വളരെ ആശങ്കയോടെയാണ് മകനെ കാണുന്നത്. അങ്ങനെ ലക്ഷ്യമില്ലാത്ത ഉമേഷിന്റെ ജീവിതത്തിലേയ്ക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നു. ഡെയ്സി. ഡെയ്സിയുടെ അപ്രതീക്ഷിതമായിട്ടുള്ള കടന്നു വരവ് ഉമേഷിന്റെ ജീവിതത്തിലുണ്ടാക്കുന്ന സംഭവ വികാസങ്ങളാണ് ഒരു വടക്കൻ സെൽഫിയിൽ ചിത്രീകരിക്കുന്നത്.
വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഒരു വടക്കന്‍ സെല്‍ഫി'. നിവിന്‍ പോളി നായകനാനാകുന്ന ചിത്രത്തിന്റെ തിരക്കഥ വിനീത് ശ്രീനിവാസന്റേതാണ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥാകൃത്തിന്റെ ഉത്തരവാദിത്വത്തിനൊപ്പം ഒരു പ്രധാന വേഷവും വിനീത് ചെയ്യുന്നുണ്ട്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹനാണ് നായിക.