തുളസി ശിവമണി
തെന്നിന്ത്യൻ ചലച്ചിത്രം. 1967-ൽ ജനിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വകാര്യ ജ്യോതിഷിയും ആത്മീയോപദേശകനുമായിരുന്ന ഡോക്ടർ മുത്തു വെങ്കിട്ടരാമന്റെ കൊച്ചുമകളായിരുന്നു തുളസി. 1967-ൽ തനിയ്ക്കു മൂന്നുമാസം പ്രായമുള്ളപ്പോൾ തെലുങ്കു ചിത്രം ഭാര്യ യിൽ ഒരു ഗാനരംഗത്ത് അഭിനയിച്ചുകൊണ്ടാണ് തുളസി തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ഒന്നര വയസ്സുപ്രായമുള്ളപ്പോൾ ജീവനതരംഗലു എന്ന സിനിമയിൽ കൂടി അഭിനയിച്ചു. മൂന്നു വയസ്സു പ്രായമായപ്പോളേയ്ക്കും തുളസി തിരക്കുള്ള ബാലനടിയായി മാറിക്കഴിഞ്ഞിരുന്നു. അതിനാൽ അവർക്ക് സ്കൂളിൽ പോയി പഠിയ്ക്കാൻ കഴിഞ്ഞില്ല. ശങ്കരാഭരണത്തിലെ ബാലതാരമായി പ്രസിദ്ധയായ തുളസി പിന്നീട് നായികയും ഉപനായികയും അമ്മ വേഷങ്ങളിലുമായി മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ1980-ൽ എയർ ഹോസ്റ്റസ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിയ്ക്കുന്നത്. ആറ് സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.
തുളസി തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ കന്നഡ സംവിധായകനായ ശിവമണിയെ വിവാഹം ചെയ്തു. അവർക്ക് ഒരു മകനാണുള്ളത് സായി തരുൺ.