കെ വിശ്വനാഥ്

K Viswanadh
Date of Birth: 
Wednesday, 19 February, 1930
Date of Death: 
Thursday, 2 February, 2023
സംവിധാനം: 6
കഥ: 5
തിരക്കഥ: 3

കസിനഡുനി സുബ്രഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പെഡപുലിവാറുവിൽ ജനിച്ചു. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമകൾ സംവിധാനം ചെയ്ത വിശ്വനാഥ് വാണിജ്യചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയെ ദേശീയതലത്തിലേക്ക് ഉയർത്തി. അൻപതിൽപ്പരം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒപ്പം നിരവധി തിരക്കഥകൾ രചിക്കുകയും ചെയ്ത അദ്ദേഹം നല്ലൊരു അഭിനേതാവും ആയിരുന്നു. യാരടി നീ മോഹിനി, ലിംഗ, ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ വിശ്വനാഥ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കെ. വിശ്വനാഥ് സംവിധാനം ചെയ്ത ശങ്കരാഭരണം, സാഗരസംഗമം, പ്രണവം എന്നിവയുൾപ്പെടെ ആറ് സിനിമകൾ മലയാളത്തിൽ മൊഴിമാറ്റം നടത്തി ഇറങ്ങിയിട്ടുണ്ട്. പി. ഭാസ്ജരൻ സംവിധാനം ചെയ്ത മറ്റൊരു സീത എന്ന സിനിമയുടെ കഥ വിശ്വനാഥിന്റേതായിരുന്നു. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള വിശ്വനാഥിനെ 1992 -ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കൂടാതെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് 2016 -ൽ രാജ്യം ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്കാരം അദ്ദേഹത്തെ ആദരിച്ചു. 2023 ഫെബ്രുവരിയിൽ കെ വിശ്വനാഥ് അന്തരിച്ചു.

കെ വിശ്വനാഥിന്റെ ഭാര്യ ജയലക്ഷ്മി. മക്കൾ പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ്.