ഹരികൃഷ്ണൻ

Harikrishnan

ശ്രീകുമാറിന്റെയും ജയശ്രീയുടെയും മകനായി വൈക്കത്ത് ജനിച്ചു. SMSN H.S.S ലായിരുന്നു ഹരികൃഷ്ണന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാംകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദം നേടി. നല്ലൊരു ഡാൻസർ കൂടിയായ ഹരികൃഷ്ണൻ 2010 ലാണ്  സിനിമയിലേയ്ക്കെത്തുന്നത്. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്സ് ക്ലബിലൂടെ യാണ് ഹരികൃഷ്ണൻ അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഓം ശാന്തി ഓശാന, ഒരു വടക്കൻ സെൽഫി, ആട്, ആട് 2, അഞ്ചാം പാതിര.. എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ഹരികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

2016 ലായിരുന്നു ഹരികൃഷ്ണന്റെ വിവാഹം. ഭാര്യയുടെ പേര് ദിവ്യ.