ആനന്ദം പരമാനന്ദം
കടുത്ത കള്ളുകുടിയനായ ഒരാൾ തൻ്റെ മകളുടെ ഭർത്താവിൻ്റെ കള്ളുകുടി നിറുത്താൻ കണ്ടെത്തുന്ന ഉപായം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
ദിവാകര കുറുപ്പ് | |
ഗിരീഷ് | |
ഗോപി | |
സുധൻ | |
അനുപമ | |
വിമല | |
ആശ | |
ഹരികൃഷ്ണൻ | |
ശില്പി | |
പി എസ് സുനന്ദ | |
പൂജാരി | |
ജോയി | |
മാഷ് | |
സെക്യൂരിറ്റി ലീഡർ |
Main Crew
കഥ സംഗ്രഹം
റിട്ടയേർഡ് പോസ്റ്റ് മാസ്റ്ററായ ദിവാകരക്കുറുപ്പ് (ഇന്ദ്രൻസ്) കടുത്ത കള്ളുകുടിയനാണ്. പെൻഷനായപ്പോൾ കിട്ടിയ പണത്തിൽ, രണ്ടു കടമുറി വാങ്ങിയതൊഴികെ, ബാക്കിയൊക്കെ കുറുപ്പ് ഷാപ്പിൽ ചെലവാക്കുന്നു എന്നാണ് ഭാര്യ വിമലയുടെ (വനിത) പരാതി. മകൾ അനുപമയ്ക്കും (അനഘ നാരായണൻ) അച്ഛൻ്റെ പോക്കിൽ ആശങ്കയുണ്ട്. കുറുപ്പിൻ്റെ കുടി കാരണം മകൾക്ക് വരുന്ന കല്യാണാലോചനകൾ മുടങ്ങുന്ന സ്ഥിതിയാണ്.
നാട്ടിൽ റൗഡിത്തരം കാട്ടി നിൽക്കക്കള്ളിയില്ലാതെ ഗൾഫിൽ പോയ ആളാണ് ഗിരീഷ് (ഷറഫുദീൻ). അവിടെയും പ്രശ്നങ്ങളാവുമ്പോൾ അയാൾ നാട്ടിലേക്ക് വരുന്നു. ഷാപ്പിൽ പോയി കുടിച്ച് ആഘോഷിച്ചാണ് അയാൾ വീട്ടിലെത്തുന്നത്.
അനുപമയെ കാണുന്ന ഗിരീഷ് അയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം കുറുപ്പിനോടു പറയുന്നു. കുറുപ്പത് നിരസിക്കുന്നു.
കുടിയനും തെമ്മാടിയുമായ ഗിരീഷുമായി ഒരു അടുപ്പവും വേണ്ടെന്ന് അയാൾ ഭാര്യയോടും മകളോടും പറയുന്നു.
കുറുപ്പ് കുടി നിറുത്തുമെങ്കിൽ അയാൾ പറയുന്ന ആരെയും കെട്ടാമെന്നും മറിച്ചാണെങ്കിൽ തനിക്കു തോന്നുന്നവരെ താൻ കെട്ടുമെന്നും മകൾ അയാളോട് പറയുന്നു. ഗത്യന്തരമില്ലാതെ കുടി നിറുത്തുന്നതായി അയാൾ പ്രഖ്യാപിക്കുന്നു.
എന്നാൽ കുടിക്കാനുള്ള ആഗ്രഹം ഒഴിവാക്കാൻ അയാൾക്ക് പറ്റുന്നില്ല. ഒരു ദിവസം, രാത്രി വൈകിയിട്ടും വീട്ടിലെത്താത്ത കുറുപ്പിനെത്തിരക്കി കടയിലെത്തുന്ന ഭാര്യയും മകളും അയാൾ കുടിച്ചു മയങ്ങിക്കിടക്കുന്നതു കാണുന്നു. പ്രകോപിതയായ മകൾ അവിടെവച്ചു തന്നെ ഗിരീഷിനെ വിളിച്ച് താൻ വിവാഹത്തിനു തയ്യാറാണെന്നറിയിക്കുന്നു. കുപിതനായ കുറുപ്പ്, വിവാഹത്തിന് തൻ്റെ സഹായം കിട്ടില്ലെന്നു പറയുമ്പോൾ, വിവാഹം തങ്ങളായിട്ട് നടത്തുമെന്ന് ഭാര്യയും മകളും പ്രതിവചിക്കുന്നു.
പലരുടെയും നിർബന്ധം കാരണം കുറുപ്പ് വിവാഹത്തിൽ പങ്കെടുക്കുന്നു. അന്നു രാത്രി കുറുപ്പ് ഷാപ്പിൽ ഒരു വൻ പാർട്ടി വയ്ക്കുന്നു. ഗിരീഷിൻ്റെ വീട്ടിലെ പാർട്ടിയെക്കാൾ കേമമാക്കണം എന്ന വാശിയിലാണയാൾ. എന്നാൽ, ഷാപ്പിലെ കറിവയ്പുകാരനും ഗിരീഷിൻ്റെ കൂട്ടുകാരനുമായ ഗോപി (അജു വർഗീസ്) നവദമ്പതികളെ നിർബന്ധിച്ച് ഷാപ്പിലെത്തിക്കുന്നു. അവർ വന്നതിൽ കുറുപ്പും സന്തുഷ്ടനാവുന്നു. അന്നത്തെ പാർട്ടിക്കു ശേഷം താൻ കുടി നിറുത്തുമെന്ന് ഗിരീഷ് കുറുപ്പിന് വാക്കു കൊടുക്കുന്നു.
എന്നാൽ കൂട്ടുകാരുടെ പ്രലോഭനത്തിൽപെട്ട് ഗിരീഷ് വീണ്ടും കുടി തുടങ്ങുന്നു. ഇതിനിടയിൽ കുറുപ്പിൻ്റെ സുഹൃത്തായ ഉപേന്ദ്രൻ മാസ്റ്റർ മരണപ്പെടുന്നു. അതിൻ്റെ ചടങ്ങുകൾ കഴിയുമ്പോൾ, കുറുപ്പ്, മാസ്റ്ററുടെ മകൻ ഹരികൃഷ്ണനെ (ഹരികൃഷ്ണൻ) സമീപിച്ച്, മകളുടെ വിവാഹാവശ്യത്തിന് സ്ഥലം വിറ്റു കിട്ടിയ 18 ലക്ഷം രൂപ താൻ ഉപേന്ദ്രൻ മാസ്റ്റർക്ക് കടമായി കൊടുത്തിരുന്നു എന്നറിയിക്കുന്നു. പണം വീട്ടിലുണ്ട് എന്നറിയാമെങ്കിലും അതില്ലെന്ന് ഹരി കുറുപ്പിനോട് പറയുന്നു.
രണ്ടു ദിവസത്തിനു ശേഷം കുറുപ്പ് പുഴയിൽ ചാടി ആത്മഹത്യ ചെയ്യുന്നു.
കുറുപ്പിൻ്റെ ശവദാഹത്തിനു മുൻപ്, കുറുപ്പ് എഴുതി നല്കിയ ഒരു കത്തുമായി അയാളുടെ സഹായി ജോയി (സിനോജ് വർഗീസ്) വരുന്നു. കുറുപ്പിൻ്റെ മരണാനന്തര കർമ്മങ്ങൾ ഗിരീഷ് ചെയ്യണം എന്നായിരുന്നു കത്തിൻ്റെ ഉള്ളടക്കം. അതു പ്രകാരം ഗിരീഷ് ചിതയ്ക്ക് തീ കൊളുത്തുന്നു. എന്നാൽ, പതിനാറടിയന്തിരം വരെ താൻ മദ്യം ഉപേക്ഷിക്കണമെന്നു കാർമ്മികൻ പറയുന്നതു കേട്ട് ഗിരീഷ് ഞെട്ടുന്നു. മരുമകൻ്റെ മദ്യപാനം നിറുത്താൻ കുറുപ്പ് കണ്ടുപിടിച്ച അടവായിരുന്നു അത്.
Audio & Recording
ശബ്ദം നല്കിയവർ |
---|