ഷറഫുദ്ദിൻ
മലയാള ചലച്ചിത്ര നടൻ. എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനു ശേഷം ഷറഫുദ്ദീൻ ഓൺലൈൻ കോഴ്സുകൾ ചെയ്തു. കാർ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയും, പിന്നീട് സീസൻസ് ഇന്ത്യ ഹോളിഡേസ് എന്ന ഒരു ടൂറിസം സംരംഭം ആരംഭിക്കുകയും ചെയ്‌തു.
2013 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. 2014 ൽ ഓം ശാന്തി ഓശാന എന്ന സിനിമയിലും, 2015 ൽ പ്രേമം എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. പ്രേമം എന്ന ചിത്രത്തിലെ അഭിനയം ഷറഫുദ്ദീനെ ശ്രദ്ദേയനാക്കി. ഹാപ്പി വെഡ്ഡിംഗ്, പാവാട, പ്രേതം, റോൾ മോഡൽസ്, ഹലാൽ ലൗ സ്റ്റോറി.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. ഭൂരിഭാഗവും കോമഡി റോളുകളായിരുന്നു. വരത്തൻ എന്ന സിനിമയിലെ ഷറഫുദ്ദീൻ നെഗറ്റീവ് റോളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
2015 ലായിരുന്നു ഷറഫുദ്ദീൻ വിവാഹിതനായത്. ഭാര്യയുടെ പേര് ബീമ. ഷറഫുദ്ദീൻ - ബീമ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്.