വാസന്തി

Vasanthi
നിർമ്മാണം: 

വാസന്തി ഒരു സ്വതന്ത്ര പരീക്ഷണ സിനിമ ആണ്. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സിജു വിൽസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, രാജേഷ് മുരുഗേശൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ശബരീഷ് വർമ്മ വരികൾ എഴുതിയിരിക്കുന്നു. കേന്ദ്രകഥാപാത്രമായ വാസന്തിയെ സ്വാസിക അവതരിപ്പിക്കുമ്പോൾ സിജു വിൽസൺ, ശ്രീല നല്ലെടം, മധു ഉമാലയം, ശബരീഷ് വർമ്മ, ശിവജി ഗുരുവായൂർ, വിനോദ് കുമാർ, ഹരിലാൽ, എനിവർക്കൊപ്പം ഒട്ടനവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.