സിജു വിൽസൺ
Willson Joseph
Date of Birth:
Thursday, 22 November, 1984
സിജു വിൽസൺ
വിൽസൺ ജോസഫ്
ആലപിച്ച ഗാനങ്ങൾ: 1
വിനീത് ശ്രീനിവാസന്റെ "മലർവാടി ആർട്ട്സ് ക്ലബ്" എന്ന സിനിമയിലൂടെയാണ് വിൽസൺ ജോസഫ് അഭിനയജീവിതത്തിനു തുടക്കമിടുന്നത്. മലർവാടി ആർട്ട്സ് ക്ലബിലേയും ലാസ്റ്റ് ബെഞ്ചിലേയും ചെറിയ വേഷങ്ങൾക്ക് ശേഷം അമൃത ടി വിയിൽ പ്രക്ഷേപണം ചെയ്ത "ജസ്റ്റ് ഫൺ ചുമ്മാ" എന്ന സീരിയലിലെ റോയിച്ചൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ശ്രദ്ധേയനായി. 2013ൽ "നേരം" എന്ന സിനിമയിലാണ് വിൽസൺ ജോസഫിന്റെ ശ്രദ്ധേയസിനിമാവേഷം വരുന്നത്. അതിലെ നായകന്റെ സുഹൃത്തായ ജോൺ എന്ന കഥാപാത്രം വിൽസണ് ഒട്ടേറെ പ്രശസ്തിയും ആരാധകരേയും നേടിക്കൊടുത്തു. കൂടാതെ "മസ്റ്റാഷ് ബ്ലൂസ്","കട്ടൻ കാപ്പി" എന്നീ ലഘുസിനിമകളിലും അഭിനയിച്ചിട്ടുണ്ട് വിൽസൺ ജോസഫ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മലർവാടി ആർട്ട്സ് ക്ലബ് | കഥാപാത്രം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2010 |
സിനിമ നേരം | കഥാപാത്രം ജോൺ | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2013 |
സിനിമ ബിവെയർ ഓഫ് ഡോഗ്സ് | കഥാപാത്രം ഡോമിനിക് | സംവിധാനം വിഷ്ണു പ്രസാദ് | വര്ഷം 2014 |
സിനിമ പ്രേമം | കഥാപാത്രം ജോജോ | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2015 |
സിനിമ കട്ടപ്പനയിലെ ഋത്വിക് റോഷൻ | കഥാപാത്രം ജിയോ | സംവിധാനം നാദിർഷാ | വര്ഷം 2016 |
സിനിമ ഹാപ്പി വെഡ്ഡിംഗ് | കഥാപാത്രം ഹരികൃഷ്ണൻ | സംവിധാനം ഒമർ ലുലു | വര്ഷം 2016 |
സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | കഥാപാത്രം ടോണി ഇടയാടി | സംവിധാനം അൽത്താഫ് സലിം | വര്ഷം 2017 |
സിനിമ തേർഡ് വേൾഡ് ബോയ്സ് | കഥാപാത്രം വിൽസൺ | സംവിധാനം ഷഹൽ ശശിധരൻ, അയ്യപ്പ സ്വരൂപ് | വര്ഷം 2017 |
സിനിമ തൊബാമ | കഥാപാത്രം | സംവിധാനം മൊഹ്സിൻ കാസിം | വര്ഷം 2018 |
സിനിമ ആദി | കഥാപാത്രം ജയകൃഷ്ണൻ | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2018 |
സിനിമ വാർത്തകൾ ഇതുവരെ | കഥാപാത്രം വിനയചന്ദ്രൻ | സംവിധാനം മനോജ് നായർ | വര്ഷം 2019 |
സിനിമ നീയും ഞാനും | കഥാപാത്രം | സംവിധാനം എ കെ സാജന് | വര്ഷം 2019 |
സിനിമ വാസന്തി | കഥാപാത്രം | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
സിനിമ സെയ്ഫ് | കഥാപാത്രം ഡോക്ടർ അരുൺ | സംവിധാനം പ്രദീപ് കാളിപുരയത്ത് | വര്ഷം 2019 |
സിനിമ മാരീചൻ | കഥാപാത്രം | സംവിധാനം | വര്ഷം 2020 |
സിനിമ മറിയം വന്ന് വിളക്കൂതി | കഥാപാത്രം ഉമ്മൻ | സംവിധാനം ജെനിത് കാച്ചപ്പിള്ളി | വര്ഷം 2020 |
സിനിമ വരനെ ആവശ്യമുണ്ട് | കഥാപാത്രം അൽഫോൻസ് ആന്റണി | സംവിധാനം അനൂപ് സത്യൻ | വര്ഷം 2020 |
സിനിമ ഇന്നു മുതൽ | കഥാപാത്രം അഭിനന്ദൻ | സംവിധാനം റെജീഷ് മിഥില | വര്ഷം 2021 |
സിനിമ സാറാസ് | കഥാപാത്രം രാഹുൽ | സംവിധാനം ജൂഡ് ആന്തണി ജോസഫ് | വര്ഷം 2021 |
സിനിമ പത്തൊൻപതാം നൂറ്റാണ്ട് | കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കർ | സംവിധാനം വിനയൻ | വര്ഷം 2022 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ വാസന്തി | സംവിധാനം സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | വര്ഷം 2019 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം അവളേ അവളേ | ചിത്രം/ആൽബം ഉപചാരപൂർവ്വം ഗുണ്ടജയൻ | രചന രാജേഷ് വർമ്മ | സംഗീതം രാജേഷ് വർമ്മ | രാഗം | വര്ഷം 2022 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഗോൾഡ് | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2022 |
Submitted 11 years 4 weeks ago by Swapnatakan.
Tags:
വിൽസൺ ജോസഫ്, സിജു വിൽസൺ