ജൂഡ് ആന്തണി ജോസഫ്
1983 ഏപ്രിൽ 25 ന് കൊച്ചിയിൽ ജനിച്ചു. സിജോ ജോസഫ് എന്നായിരുന്നു യഥാർത്ഥ നാമം. LBS എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ സിജൊ ബിടെക് കഴിഞ്ഞിട്ടുണ്ട്. സിനിമാമേഖലയിൽ എത്തിയതിനു ശേഷമാണ് സിജോ ജോസഫ് എന്ന പേര് മാറ്റി ജൂഡ് ആന്തണി ജോസഫ് എന്ന പേര് സ്വീകരിയ്ക്കുന്നത്.
2008-ൽ ക്രേസി ഗോപാലൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ജൂഡ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. മലർവാടി ആർട്ട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ സിനിമകളിലും അസിസ്റ്റന്റ് ഡയറക്റ്ററായി വർക്ക് ചെയ്തു. 2914 -ൽ ഓം ശാന്തി ഓശാന എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തുകൊണ്ട് ജൂഡ് ആന്തണി ജോസഫ് സ്വതന്ത്ര സംവിധായകനായി. അതിനുശേഷം ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു.
2015 -ൽ പ്രേമം എന്ന സിനിമയിലൂടെയാണ് ജൂഡ് ആന്തണി ജോസഫ് അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ആക്ഷൻ ഹീറോ ബിജു, വെളിപാടിന്റെ പുസ്തകം, കായംകുളം കൊച്ചുണ്ണി 2018 എന്നിവയുൾപ്പെടെ പതിനഞ്ചിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ജൂഡ് ആന്തണി ജോസഫ് 2015 ഫെബ്രുവരി 14 -ന് വിവാഹിതനായി. ഭാര്യയുടെ പേര് ഡയാന ആൻ ജെയിംസ്.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| തുടക്കം | 2025 | |
| 2018 | ജൂഡ് ആന്തണി ജോസഫ് | 2023 |
| സാറാസ് | അക്ഷയ് ഹരീഷ് | 2021 |
| ഡിറ്റക്ടീവ് പ്രഭാകരൻ | ജി ആർ ഇന്ദുഗോപൻ | 2020 |
| ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
| ഓം ശാന്തി ഓശാന | മിഥുൻ മാനുവൽ തോമസ് , ജൂഡ് ആന്തണി ജോസഫ് | 2014 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| പ്രേമം | ഡോളി ഡിക്രൂസ് | അൽഫോൻസ് പുത്രൻ | 2015 |
| ആക്ഷൻ ഹീറോ ബിജു | എബ്രിഡ് ഷൈൻ | 2016 | |
| തോപ്പിൽ ജോപ്പൻ | തോമസുകുട്ടി | ജോണി ആന്റണി | 2016 |
| ഒരു മുത്തശ്ശി ഗദ | കുറുപ്പിന്റെ ചെറുപ്പം / ബ്രില്ലി | ജൂഡ് ആന്തണി ജോസഫ് | 2016 |
| വെളിപാടിന്റെ പുസ്തകം | വിജ്ഞാനകോശി | ലാൽ ജോസ് | 2017 |
| പോക്കിരി സൈമൺ | ജിജോ ആന്റണി | 2017 | |
| ഐശ്വര്യ വിലാസം ഗുണ്ടാ സംഘം | രാകേഷ് ഗോപൻ | 2017 | |
| സ്ട്രീറ്റ് ലൈറ്റ്സ് | ഷാംദത്ത് എസ് എസ് | 2018 | |
| എന്നാലും ശരത് | ബാലചന്ദ്ര മേനോൻ | 2018 | |
| കായംകുളം കൊച്ചുണ്ണി 2018 | റോഷൻ ആൻഡ്ര്യൂസ് | 2018 | |
| ഒരു കുട്ടനാടൻ ബ്ലോഗ് | പ്രകാശൻ | സേതു | 2018 |
| മനോഹരം | സുധീന്ദ്രൻ (അക്ഷയ) | അൻവർ സാദിഖ് | 2019 |
| വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 | |
| ലൗ ആക്ഷൻ ഡ്രാമ | ഷിനോജ് | ധ്യാൻ ശ്രീനിവാസൻ | 2019 |
| അനുരാധ ക്രൈം നമ്പർ 59/2019 | ഷാൻ തുളസിധരൻ | 2021 | |
| മിന്നൽ മുരളി | അനീഷ് | ബേസിൽ ജോസഫ് | 2021 |
| ഉപചാരപൂർവ്വം ഗുണ്ടജയൻ | മനു | അരുൺ വൈഗ | 2022 |
| ഇലവീഴാ പൂഞ്ചിറ | പ്രഭു (വെങ്കായം) | ഷാഹി കബീർ | 2022 |
| ഉടൽ | റെജി / രെജി | രതീഷ് രഘുനന്ദൻ | 2022 |
| വരയൻ | ഫാദർ അജു | ജിജോ ജോസഫ് | 2022 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
| 2018 | ജൂഡ് ആന്തണി ജോസഫ് | 2023 |
| ആശകൾ ആയിരം | ജി പ്രജിത് | 2026 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ആശകൾ ആയിരം | ജി പ്രജിത് | 2026 |
| 2018 | ജൂഡ് ആന്തണി ജോസഫ് | 2023 |
| ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
| ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ആശകൾ ആയിരം | ജി പ്രജിത് | 2026 |
| 2018 | ജൂഡ് ആന്തണി ജോസഫ് | 2023 |
| ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
| ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| തട്ടത്തിൻ മറയത്ത് | വിനീത് ശ്രീനിവാസൻ | 2012 |
| മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
| ക്രേസി ഗോപാലൻ | ദീപു കരുണാകരൻ | 2008 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| വേട്ട | രാജേഷ് പിള്ള | 2016 |
ക്രിയേറ്റീവ് ഡയറക്ടർ
| ചിത്രം | കഥ | സംവിധാനം | വര്ഷം |
|---|---|---|---|
| ആശകൾ ആയിരം | അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്തണി ജോസഫ് | ജി പ്രജിത് | 2026 |


