ഷാഹി കബീർ

Shahi Kabir
സംവിധാനം: 1
കഥ: 3
സംഭാഷണം: 3
തിരക്കഥ: 4

 കെ ബി എം കബീറിന്റെയും ആയിഷ ബീവിയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. കേരള പോലീസിൽ ഉദ്യോഗസ്ഥനായ ഷാഹി കബീർ സംവിധാന സഹായിയായിട്ടാണ് സിനിമയിൽ എത്തുന്നത്.

2017 ൽ ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് ഷാഹി കബീറിന്റെ തുടക്കം. അതിനുശേഷം 2018 ൽ എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചു. തുടർന്ന് നായാട്ട് (2021), ആരവം, റൈറ്റർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. 2022 ൽ ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലൂടെ ഷാഹി കബീർ സംവിധായകനായി.