ഷാജി മാറാട്

Shaji Marad
Date of Birth: 
തിങ്കൾ, 2 February, 1976
സംഭാഷണം: 1
തിരക്കഥ: 1

അബ്ദുൾ സലാമിന്റെയും സഫിയയുടെയും മകനായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. കാഞ്ഞിരപ്പള്ളി എൻ എച്ച് യുപി സ്കൂൾ, ചേർത്തല എൻ ഐ യുപി സ്കൂൾ, സെന്റ് ഡൊമിനിക് ബോയ്സ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി, വിജെ എച്ച് എസ് വടുതല, ആർട്സ് കോളേജ് കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ഷാജിയുടെ വിദ്യാഭ്യാസം. 

2015 -ൽ ഇൻഗ്ലോറിയസ് ലൈഫ് എന്ന ഷോർട്ട് ഫിലിമിലഭിനയിച്ചുകൊണ്ടാണ് ഷാജി അഭിനയരംഗത്തേക്കെത്തുന്നത്. 2016 -ൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയിൽ തുടക്കം കുറിച്ചു. തുടർന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയുംപൂമരംവൺകുമ്പളങ്ങി നൈറ്റ്സ്, എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ ഷാജി മാറാട് അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല ഇലവീഴാ പൂഞ്ചിറ എന്ന സിനിമയുടെ തിരക്കഥാ രചയിതാവുകൂടിയാണ് ഷാജി.

ഷാജി മാറാടിന്റെ ഭാര്യ ഹഫ്സ, രണ്ടു മക്കൾ അബ്ബാദ്, സജ്ജാദ്.

വിലാസം - shaji maraad
B4Police quarters
AR camp 
keezhukunnu 
Kottayam 686002