മനു അശോകൻ

Manu Asokan

കോഴിക്കോട് ചേമഞ്ചേരി സ്വദേശി. 2007ല്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ കഴിഞ്ഞ് സഹസംവിധായകനായി സിനിമയിലെത്തി. അതേ വര്‍ഷം ചിത്രീകരിച്ച അന്തിപ്പൊന്‍വട്ടം എന്ന ചിത്രത്തിലാണ് ആദ്യമായി സഹസംവിധായകനാകുന്നത്. പിന്നീട് അഞ്ചു സുന്ദരികള്‍, വീരപുത്രന്‍, ഹാങ് ഓവര്‍ തുടങ്ങിയ ചിത്രങ്ങളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചു. അതിനു ശേഷം രാജേഷ് പിള്ളയുടെ അസിസ്റ്റൻ്റായി പ്രവർത്തിച്ചു. ഉയരെ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 

Manu Asokan