സഞ്ജയ്

Sanjay (Writer)
Sanjay-Writer.jpg
ബോബി - സഞ്ജയ്
കഥ: 19
സംഭാഷണം: 16
തിരക്കഥ: 16

(തിരക്കഥാകൃത്ത്). ബോബി-സഞ്ജയ് തിരക്കഥാകൃത്ത് ദ്വയത്തിലെ സഞ്ജയ്.ട്രാഫിക്,നോട്ട്ബുക്ക്,കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കഥയുമായി ശ്രദ്ധേയനായി. കോട്ടയം സ്വദേശിയായ സഞ്ജയ് നിർമാതാവും അഭിനേതാവുമായ പ്രേം പ്രകാശിന്റെ മകനാണ്. ജനനം: 1974 മാർച്ച് 26. സഹോദരനായ ബോബിക്കൊപ്പം സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി സിനിമാ രംഗത്തെത്തി. അവസ്ഥാന്തരങ്ങൾ, അവിചാരിതം എന്നീ ടിവി സീരിയലുകൾക്കും തിരക്കഥ രചിച്ചു. സംവിധായകൻ കമലിനൊപ്പം നിറം, അയാൾ കഥയെഴുതുകയാണ് എന്നീ സിനിമകളിൽ സംവിധാന സഹായിയായും പ്രവർത്തിച്ചു. എസ്.എൽ.പുരം സദാനന്ദൻ തിരക്കഥ എഴുതി ജെ.ശശികുമാർ സംവിധാനം ചെയ്ത എന്റെ കാണാക്കുയിൽ എന്ന ചിത്രത്തിൽ പ്രതാപ്ചന്ദ്രന്റെ മകൻ ആയിട്ടും സഞ്ജയ് അഭിനയിച്ചിട്ടുണ്ട്.

അവാർഡുകൾ: സംസ്ഥാന ഗവണ്മെന്റിന്റെ പ്രത്യേക തിരക്കഥാ പുരസ്കാരം (എന്റെ വീട് അപ്പൂന്റേം), 2007 ലെ മികച്ച തിരക്കഥയ്ക്കുള്ള ഓൾ ഇന്ത്യാ റേഡിയോയുടെ അഖിലേന്ത്യാ പുരസ്കാരം (നോട്ട്ബുക്ക്).

കോട്ടയം സി.എം.എസ് കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ സഞ്ജയ് ബി.എഡ് ബിരുദധാരിയും കൂടിയാണ്. 

അമ്മ: ഡെയ്സി ലൂക് കോട്ടയം ബി സി എം കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയായി വിരമിച്ചു. ഭാര്യ അഞ്ജന നായർ റേഡിയോ മാംഗോയിൽ ജോലി ചെയ്യുന്നു.