മുംബൈ പോലീസ്
ഐ പി എസ് റാങ്കിലുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥസൌഹൃദവും ഇവരിലൊരാളുടെ അപ്രതീക്ഷിത അപകട മരണവും അതിന്റെ അന്വേഷണവും.
Actors & Characters
Actors | Character |
---|---|
ആന്റണി മോസസ് - എ സി പി, കൊച്ചി | |
ആര്യൻ ജോൺ ജേക്കബ് - എ സി പി, മട്ടാഞ്ചേരി | |
ഫർഹാൻ അമൻ - പോലീസ് കമ്മീഷണർ | |
രാഖി - പോലീസ് ഓഫീസർ | |
സുധാകരൻ നായർ - എ എസ് ഐ | |
ക്യാപ്റ്റൻ ശ്രീനിവാസ് | |
ഡോ. തനൂജ | |
കേരള പോലീസ് ഷാർപ്പ് ഷൂട്ടർ | |
റബേക്ക | |
അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥൻ | |
ആന്റണി മോസസിന്റെ ഗേ പങ്കാളി | |
ആനി | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ബോബി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 2 013 |
സഞ്ജയ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 2 013 |
കഥ സംഗ്രഹം
പൃഥീരാജ്, ജയസൂര്യ, റഹ്മാൻ എന്നീ നടന്മാർ പ്രമുഖ വേഷത്തിൽ അഭിനയിക്കുന്നു.
മട്ടാഞ്ചേരി എ സി പി ആര്യൻ ജോൺ ജേക്കബിന്റെ(ജയസൂര്യ) അപകട മരണം അന്വേഷിക്കുന്ന കൊച്ചി എ സിപി ആന്റണി മോസസ് (പൃഥീരാജ്) കേസന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഒരു വാഹനാപകടത്തിൽ പെടുന്നു. അപകടത്തിൽ പഴയ ഓർമ്മകൾ നഷ്ടപ്പെട്ട ആന്റണി മോസസിനെ ആത്മാർത്ഥസുഹൃത്തായ പോലീസ് കമ്മീഷണർ ഫർഹാൻ (റഹ്മാൻ) മോസസിനെ ആശുപത്രി വാസത്തിനു ശേഷം തിരികെ ഉദ്യോഗത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. എന്നാൽ മോസസിനു പഴയ സുഹൃത്തുക്കളേയും പരിസരങ്ങളേയും തിരിച്ചറിയാൻ ആകുന്നില്ല. എന്നാൽ ഫർഹാൻ മോസസിനെ അയാൾ പരിചയിച്ച പഴയ സ്ഥലങ്ങളിലും പരിസരങ്ങളിലും വീണ്ടും ചെന്ന് പരിചയപ്പെടുത്തുന്നു. മോസസ് തന്നെ ചികിത്സിച്ച ഡോക്ടർ തനൂജയെ(ശ്വേതാ മേനോൻ) ചെന്നു കാണുന്നു. ഇത്തരമൊരു അവസ്ഥയിൽ നിന്ന് വളരെ വേഗം നോർമൽ അവസ്ഥയിലേക്ക് തിരിച്ചുവന്ന ആളുകളുണ്ടെന്നും മോസസിനു എളുപ്പം തിരിച്ചു വരാൻ കഴിയുമെന്നും ഉറപ്പു നൽകുന്നു. മോസസ് ഓർമ്മകളിലേക്ക് തിരിച്ചു വരാൻ ശ്രമം നടത്തുന്നു. ഫർഹാന്റെ നിർബന്ധം കൊണ്ട് മോസസ് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കുന്നു. പകുതി വഴിയിൽ നിർത്തിയ ആര്യൻ ജോൺ ജേക്കബിന്റെ കൊലപാതകം അന്വേഷിക്കാൻ ഫർഹാൻ മോസസിനെ ചുമതലപ്പെടൂത്തുന്നു. മോസസ് വീണ്ടും അന്വേഷണം തുടരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറായ ഫർഹാനും എ സി പിയായ ആന്റണി മോസസും ആത്മാർത്ഥ സുഹൃത്തുക്കളാണ്. മോസസിന്റെ സഹോദരി അന്നയെ വിവാഹം ചെയ്തിരിക്കുന്നതും ഫർഹാനാണ്. ഇതിനിടയിൽ മട്ടാഞ്ചേരി എ സി പി ആയി ചാർജ്ജെടുത്ത ആര്യൻ ജോൺ ജേക്കബ് ജോലിയിൽ പ്രവേശിച്ച അന്ന ട്രാഫിക്കിൽ വെച്ച് നേവൽ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ശ്രീനിവാസുമായി ഒരു പ്രശ്നത്തിൽ പെടുന്നു. അതിൽ നിന്നും ആര്യനെ രക്ഷപ്പെടുത്തുന്നത് മോസസും ഫർഹാനുമാണ്. തുടർന്ന് മൂവരും സുഹൃത്തുക്കളാകുന്നു. മൂവർക്കും പഴയൊരു മുംബൈ ചരിത്രമുണ്ട്. ഐ പി എസ് ലഭിച്ചതിനു ശേഷം മൂവരും മുംബൈയിൽ ജോലി ചെയ്തിട്ടുണ്ട്. മോസസിന്റെ ഫ്ലാറ്റിൽ മൂവരും പലപ്പോഴും സൌഹൃദം പങ്കുവെക്കുന്നു.
ആര്യൻ ജോൺ ജേക്കബിനു പക്ഷേ സ്വന്തം വീട്ടിൽ നിന്നും വേണ്ടത്ര ബഹുമാനവും സ്നേഹവും ലഭിക്കുന്നില്ല. ഈ പദവിയെമാത്രം വീട്ടുകാർ താല്പര്യപ്പെടുന്നു. ആര്യൻ ജോൺ വിപ്രോയിൽ ജോലിയുള്ള റബേക്ക(ഹിമ ഡേവീഡ്) യുമായി പ്രണയത്തിലാണ്. ഇതിനിടയിലാണ് ആര്യൻ ജോണിനും ആന്റണി മോസസിനും ഹൈദരാബാദിലേക്ക് താല്കാലിക ട്രാൻസ്ഫർ ലഭിക്കുന്നത്. ഐ പി എസ് ട്രെയിനികൾക്ക് പരിശീലനം കൊടുക്കാൻ. ഹൈദരാബാദിലെത്തിയ ഇരുവർക്കും മറ്റൊരു ദൌത്യത്തിൽ പങ്കു ചേരേണ്ടി വരുന്നു. ട്രെയിനികളിൽ ചിലരെ മാവോയിസ്റ്റ് ഗ്രൂപ്പുകൾ ബന്ദിയാക്കുകയും അവരെ മോചിപ്പിക്കാനുള്ള ഓപ്പറേഷനിൽ ആര്യൻ ജോൺ ജേക്കബ് മൂന്നു മാവോയിസ്റ്റുകളെ കൊലപ്പെടുത്തുകയും കേരളാ പോലീസിന്റെ അഭിമാനത്തിനു പാത്രമാകുകയും ചെയ്തു.
ആര്യനെ ആദരിക്കാനും അവാർഡു കൊടുക്കാനുമുള്ള ചടങ്ങിൽ അവാർഡ് സ്വീകരിച്ചതിനു ശേഷം ആര്യൻ ജോൺ നടത്തിയ മറുപടീ പ്രസംഗത്തിനിടയിൽ അജ്ഞാതന്റെ ഗൺ ഷോട്ടിനാൽ ആര്യൻ ജോൺ ജേക്കബ് മരണപ്പെടുന്നു. അതിന്റെ കേസന്വേഷണം ആന്റണി മോസസിനു ചെയ്യേണ്ടീ വരുന്നു. എന്നാൽ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ വെച്ച് ആന്റണി മോസസും ഒരു അപകടത്തിൽ പെടുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ കുറ്റവാളി ആരെന്നു വെളിവാകുന്നതാണ് കഥാന്ത്യം
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
Contributors | Contribution |
---|---|
പോസ്റ്റേഴ്സും പ്രാഥമിക വിവരങ്ങളും ചേർത്തു |