ഹിമ ഡേവീസ്

Hima Davis

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദെശിയാണ് ഹിമ ഡേവിസ്. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ.കോൺവെന്റ് സ്കൂളിലായിരുന്നു ഹിമയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഓസ്ട്രിയയിൽ നിന്നും ഹിമ ഉന്നത വിദ്യാഭ്യാസം നേടി. ക്ളാസിക്കൽ നർത്തകിയായിരുന്ന ഹിമ ഏഷ്യാനെറ്റിലെ തകധിമി എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ശ്രദ്ധിക്കപ്പെട്ടു.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയതോടെ പരസ്യചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയും നിരവധി പരസ്യങ്ങളിൽ ഹിമ മോഡലാവുകയും ചെയ്തു. കുടുംബ സുഹൃത്തായിരുന്ന സംവിധായകൻ റോഷൻ ആൻഡ്രൂസ് വഴിയാണ് ഹിമ സിനിമയിലെത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് എന്ന സിനിമയിൽ ജയസൂര്യയുടെ ജോഡിയായി അഭിനയിച്ചുകൊണ്ടാണ് ഹിമ സിനിമാഭിനയരംഗത്തേയ്ക്ക് പ്രവേശിച്ചത്. 

മുംബൈ പോലീസിനുശേഷം വേറെ സിനിമകളിൽ ഹിമ ഡേവിസ് അഭിനയിച്ചില്ല. ഒരു സിനിമയോടുകൂടി അഭിനയം അവസാനിപ്പിച്ച ഹിമ 2015 ൽ വിവാഹിതയായി ഓസ്ട്രിയയിലേയ്ക്ക് പോയി. ഓസ്ട്രിയയിലെ വിയന്നയിൽ ജോലിയുള്ള കോട്ടയം സ്വദേശിയായ തോമസുകുട്ടി.ഫ്രാൻസിസാണ് ഹിമയുടെ ഭർത്താവ്. ഇപ്പോൾ ഹിമ വിയന്നയിൽ ക്ളാസിക്കൽ നൃത്താദ്ധ്യാപികയാണ്.