ജീസ് കൈതാരം
1978 ജൂൺ 23 ന് വയനാട് ജില്ലയിലെ മേപ്പാടിയിൽ ഏറണാംകുളം സ്വദേശിയായ ആന്റണിയുടെയും ബേബിയുടെയും മകനായി ജനിച്ചു. എറണാംകുളം കൈതാരത്ത് താമസമാക്കിയതിനുശേഷമാണ് ജീസ് കൈതാരം എന്ന പേര് വന്നത്. മേപ്പാടി സെന്റ് ജോസഫ് യു.പി സ്കൂൾ , എറണാകുളത്തെ കോതാട് ജീസസ് ഹൈസ്കൂൾ , വയനാട്ടിലെ ചുണ്ടേൽ RCHS, കണ്ണൂർ ജില്ലയിലെ മാട്ടൂൽ ഗവർമെന്റ് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച് പത്താം ക്ലാസ് പാസായി. തുടർന്ന് എറണാകുളത്ത് Donbosco ITC യിൽ ഫിറ്റർ പഠനം, പിന്നെ പല പല ജോലികൾ (കൂലിപണി, സെയിൽസ്മാൻ , സെയിൽസ് റെപ്പ് , ഒന്നു രണ്ടിടങ്ങളിൽ അപ്രന്റീസ്, ട്രെയിനി, ) ചെയ്യുന്നതിനിടെ 1997 ൽ വിദൂര വിദ്യാഭ്യാസ കോഴ്സായ ബിഎ ഹിസ്റ്ററിക്ക് ചേർന്നു. 2000 ത്തിൽ ജീസിന്റെ പിതാവിന്റെ ആകസ്മികമായ മരണം മൂലം ഫൈനൽ എക്സാം എഴുതാൻ കഴിഞ്ഞില്ല. 2001-2001 ISRO തിരുവനന്തപുരത്ത് അപ്രന്റീസ് ചെയ്തു. പിന്നീട് ജീസ് സി ആർ പി എഫിൽ ജോലിയിൽ കയറി. 2007 ൽ ജോലിവിട്ട് നാട്ടിൽ രണ്ട് വർഷം ഒരു കൺസ്റ്റ്രക്ഷൻ കമ്പനിയിൽ വർക്ക് ചെയ്തു. 2009 ൽ ട്രാവങ്കൂർ കൊച്ചിൻ കെമിക്കൽസിൽ ഫിറ്ററായി ജോലിക്ക് കയറി. 2011-14 കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ സോഷ്യോളജി ബിരുദം സ്വന്തമാക്കി. തുടർന്ന് 2014 -17ൽ കളമശ്ശേരി പോളിയിൽ നിന്ന് മെക്കാനിക്കൽ എൻജീയറിംങ് ഡിപ്ലോമ ബിരുദം കൂടി കരസ്ഥമാക്കി.
സ്കൂൾ നാടകങ്ങൾ നാട്ടിലെ (കൈതാരം ) നാടക കൂട്ടായ്മകളിലേക്കും ഷോർട്ടു ഫിലിമുകളിലേക്കും വഴി തെളിച്ചു. 2009 ൽ ആദ്യ ഷോർട്ട് ഫിലിം "അപരിചിതർ " എഴുതിയാണ് ജീസിന്റെ തുടക്കം. 2010 ൽ മദ്യകേരളം, 2011 ൽ "മായക്കാഴ്ച്ചകൾ, സമീക്ഷ എന്നിങ്ങനെ ചില എഴുത്തുകൾ നടന്നു. 2013 ൽ മുംബൈ പോലീസ്,ൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ജീസ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. പിന്നീട് റോഷൻ ആൻഡ്രൂസിന്റെ തന്നെ ഹൗ ഓൾഡ് ആർ യു എന്നീ സിനിമയിലും ചെറിയൊരു വേഷം ചെയ്തു പിന്നീട് 2016 ൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. എന്ന സിനിമയിൽ കുറച്ചുകൂടി ശ്രദ്ധിയ്ക്കപ്പെടുന്ന വേഷം ചെയ്തു. ആറ് സിനിമകളിൽ ജീസ് അഭിനയിച്ചിട്ടുണ്ട്.
ടി.സി സി റിക്രിയേഷൻ ക്ലബ്ബിന്റെ നാടകങ്ങളിലും ആക്ടേഴ്സ് ഗ്രൂപ്പ് ആലുവ, കപില കൊച്ചി എന്നീ സമിതികളിലും ജീസ് കൈതാരം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കപില കൊച്ചിയുടെ ഭാഗമാണ്. ഇടക്ക് "12 Bയിലെ വേലക്കാരി " എന്ന നാടകം എഴുതി സംവിധാനം ചെയ്തു. എഴുത്തിലുള്ള താൽപര്യം മൂലം ജീസ് ബ്ലോഗ് തുടങ്ങി, ചെറുകഥകളും കവിതകളും എഴുതി തുടങ്ങിയിട്ടുണ്ട്." ഇതളുകൾ " എന്നാണ് ബ്ലോഗിന് ഇട്ടിരിക്കുന്ന പേര്. ജീസ് കൈതാരം രചിച്ച ആറു നാടകങ്ങൾ അടങ്ങിയ "പാതിരാ കുമ്പസാരം" എന്ന പുസ്തകം 2023 -ൽ പ്രകാശനം ചെയ്തു.
ജീസ് കൈതാരത്തിന്റെ ഭാര്യ സിസിലി സ്മിത. രണ്ട് മക്കൾ റോസ്, മേരി റൂത്ത്.
ജീസിന്റെ ബ്ലോഗ് വിലാസം ഇവിടെ | ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ