മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ പഴുതുകളെ സമർത്ഥമായി ഉപയോഗിച്ച് എളുപ്പത്തിൽ ധനസമ്പാദനം നടത്താൻ ശ്രമിക്കുന്ന ഒരു വക്കീലിന്റെ തന്ത്രങ്ങളുടെ കഥയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്
Actors & Characters
Actors | Character |
---|---|
മുകുന്ദനുണ്ണി | |
മുകുന്ദനുണ്ണിയുടെ അമ്മ | |
മീനാക്ഷി | |
ജ്യോതി | |
വേണു വക്കീൽ | |
സെബാട്ടി ഡോക്ടർ | |
തൗഫീഖ് അഹമ്മദ് | |
റോബിൻ | |
ഗംഗാധരൻ | |
ജഡ്ജ് സംഗമേശ്വര | |
വിൻസൻ്റ് ഡോക്ടർ | |
മണി | |
ജോർജ്ജ് ഇല്ലിക്കൽ | |
ആംബുലൻസ് ഡ്രൈവർ | |
ഡി എസ് പി ശ്രീ രാം | |
ആനി | |
എം എൽ എ രേഷ്മ ജോർജ്ജ് | |
എ എസ് ഐ ചന്ദ്രബാബു | |
ബെഞ്ച് ക്ലർക്ക് സതീശൻ | |
വേണു വക്കീൽ ജൂനിയർ | |
പ്രഭാ മടത്തിൽ | |
ചാക്കപ്പൻ | |
അറ്റൻഡർ | |
കോൺസ്റ്റബിൾ ജോസഫ് | |
ജോമി | |
ഭാരത് ഇൻഷുറൻസ് റീജിയണൽ ഹെഡ് | |
രാജീവ് | |
തൗഫീഖ് | |
ലേഡി ക്ലൈന്റ് |
Main Crew
കഥ സംഗ്രഹം
* ഗോദ, ആനന്ദം, ഉറിയടി (തമിഴ്) തുടങ്ങി എട്ടോളം ചിത്രങ്ങളിൽ എഡിറ്ററായ അഭിനവ് സുന്ദർ നായികിന്റെ ആദ്യ സംവിധാന സംരംഭമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്.
* 2017 ൽ സ്ക്രിപ്റ്റ് വർക്കുകൾ തുടങ്ങിയ ചിത്രം 2019 ൽ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊറോണ പാൻഡമിക് മൂലം രണ്ടര വർഷം കൂടി കഴിഞ്ഞാണ് ചിത്രീകരണം ആരംഭിച്ചത്.
* ബ്ലാക് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ സ്ക്രീൻ സൈസ് കഥാപാത്രത്തിന്റെ വളർച്ചയുടെ ഘട്ടമനുസരിച്ച് യഥാക്രമം 4:3, 16:9, സിനിമാസ്കോപ്പ് എന്നിങ്ങനെ എഡിറ്റ് ചെയ്ത് ക്രമീകരിച്ചത് മലയാള സിനിമയിൽ തന്നെ ആദ്യത്തെ സംഭവമാണ്.
* പൂർണമായും വയനാട് കോഴിക്കോട് ജില്ലകളിലായി 45 ദിവസത്തോളം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്.
* 2024 ൽ ചിത്രത്തിന്റെ രണ്ടാം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്
ഏറെ നാൾ ജൂനിയർ വക്കീലായിരുന്നിട്ടും ജീവിതത്തിൽ ഒന്നുമാകാൻ സാധിക്കാത്ത മുകുന്ദനുണ്ണി (വിനീത് ) സീനിയറിന്റെ ഓഫീസും തന്റെ കാമുകിയെയും ഉപേക്ഷിച്ച് സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുന്നു. എന്നാൽ കുറച്ചു നാൾ കൊണ്ട് തന്നെ, വാദിക്കാനുള്ള കേസുകൾ കണ്ടെത്തുക അത്ര എളുപ്പമല്ലന്ന് അയാൾ മനസ്സിലാക്കുന്നു. യാദൃശ്ചികമായി അമ്മയുടെ ചികിത്സക്കായി നഗരപ്രാന്തത്തിലുള്ള ഒരു ആശുപത്രിയിൽ എത്തുന്ന അയാൾക്ക് നഗരത്തിലെ മോട്ടോർ വാഹന അപകട കേസുകളുടെ നല്ലൊരു പങ്കും ആ ആശുപത്രി വഴിയാണ് വരുന്നതെന്ന് മനസ്സിലാവുന്നു. അവിടത്തെ ജോലിക്കാരായ അറ്റൻഡർ സലീം (അൽത്താഫ് ) അക്കൗണ്ടിംഗ് സ്റ്റാഫ് മീനാക്ഷി (ആർഷ ബൈജു) എന്നിവരെ പാട്ടിലാക്കി കേസുകളുടെ വഴി മനസ്സിലാക്കുന്ന മുകുന്ദനുണ്ണി, ഇപ്രകാരം വരുന്ന കേസുകളിൽ ഏറിയ പങ്കും വേണു വക്കീലിന്റെ (സുരാജ്) കുത്തകയാണന്ന് തിരിച്ചറിയുന്നു. അവയിൽ ചിലത് കൈക്കലാക്കാൻ അയാൾ ശ്രമം നടത്തുന്നുവെങ്കിലും വിജയിക്കുന്നില്ല. പോലീസിന്റെയും ഇൻഷൂറൻസ് കമ്പനിയുടെയും പിന്തുണ വേണു വക്കീലിനാണ്. എന്നിരുന്നാലും തന്റെ സഹചാരിയായ വക്കീൽ റോബിന്റെയും (സുധി കോപ്പ ) അറ്റൻഡർ സലീമിന്റെയും സഹായം കിട്ടുന്നതോടെ തന്ത്രങ്ങൾ മെനഞ്ഞ് കുറേയേറെ കേസുകൾ മുകുന്ദനുണ്ണി കൈക്കലാക്കുന്നു. ഇതു കണ്ട വേണു വക്കീൽ അയാളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നെങ്കിലും മുകുന്ദനുണ്ണി അതിനോട് താൽപര്യം കാണിക്കുന്നില്ല. സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ (സുധീഷ്) ഉടമസ്ഥതയിലുള്ള ഈ ആശുപത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല കൈക്കലാക്കുക വഴി കൂടുതൽ കേസുകൾ വേണു വക്കീലിലേക്ക് എത്തിച്ചേരുന്നത് മുകുന്ദനുണ്ണിയെ പ്രകോപിതനാക്കുന്നു. വേണുവിനെ ഏതുവിധേനയും ഒഴിവാക്കാൻ അയാൾ തീരുമാനിക്കുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഭൂലോകമേ |
മനു മൻജിത്ത് | സിബി മാത്യു അലക്സ് | വിപിൻ രവീന്ദ്രൻ |