അനീഷ് ഗോപാൽ
പോസ്റ്റർ ഡിസൈനറും അഭിനേതാവുമാണ് അനീഷ് ഗോപാൽ. സെക്കന്റ് ഷോ എന്ന സിനിമയിലെ വികടൻ എന്ന കഥാപാത്രമായിക്കൊണ്ടാണ് അനീഷ് ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്.ഗ്രാഫിക് ഡിസൈൻ കോഴ്സ് കഴിഞ്ഞ് എറണാംകുളത്ത് ജോലി സംബന്ധമായി എത്തിയപ്പോളാണ് സെക്കൻഡ് ഷോ സിനിമയുടെ എഴുത്തുകാരൻ വിനി വിശ്വലാലുമായി പരിചയപ്പെടുന്നത്. ആ പരിചയമാണ് സിനിമയിൽ അഭിനയിക്കുന്നതിന് അനീഷിന് അവസരം തുറന്നു കൊടുത്തത്. ഗ്രാഫിക്ക് ഡിസൈനറായ അനീഷ് ആദ്യ സിനിമമുതൽക്കു തന്നെ യെല്ലോ ടൂത്ത് എന്ന പേരിൽ ഒരു പോസ്റ്റർ ഡിസൈൻ കമ്പനി തുടങ്ങിയിരുന്നു. പോസ്റ്റർ ഡിസൈനിംഗിലാണ് സജീവമായി സിനിമാ പ്രവർത്തനം തുടങ്ങുന്നത്.
കൂതറ, അഞ്ച് സുന്ദരികൾ , എന്ന് നിന്റെ മൊയ്തീൻ എന്നിവയുൾപ്പടെ നിരവധി സിനിമകളൂടെ പോസ്റ്റർ ഡിസൈൻ ചെയ്ത അനീഷ് ഗോപാൽ നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. തീവണ്ടി എന്ന ചിത്രത്തിൽ അനീഷ് ചെയ്ത സഫർ എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ അദ്ദേഹത്തിന് സിനിമയിൽ പ്രാധാന്യമേറിയ വേഷങ്ങൾ ലഭിയ്ക്കാൻ തുടങ്ങി. നിഴൽ എന്ന ചിത്രത്തിൽ അനീഷ് അവതരിപ്പിച്ച ഷാഡോ പോലീസ് പ്രേക്ഷക പ്രീതിനേടി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ സെക്കന്റ് ഷോ | കഥാപാത്രം വികടൻ | സംവിധാനം ശ്രീനാഥ് രാജേന്ദ്രൻ | വര്ഷം 2012 |
സിനിമ കൂതറ | കഥാപാത്രം കളിക്കാരൻ | സംവിധാനം ശ്രീനാഥ് രാജേന്ദ്രൻ | വര്ഷം 2014 |
സിനിമ എന്ന് നിന്റെ മൊയ്തീൻ | കഥാപാത്രം | സംവിധാനം ആർ എസ് വിമൽ | വര്ഷം 2015 |
സിനിമ വള്ളീം തെറ്റി പുള്ളീം തെറ്റി | കഥാപാത്രം | സംവിധാനം ഋഷി ശിവകുമാർ | വര്ഷം 2016 |
സിനിമ തീവണ്ടി | കഥാപാത്രം സഫർ | സംവിധാനം ഫെലിനി ടി പി | വര്ഷം 2018 |
സിനിമ കളി | കഥാപാത്രം | സംവിധാനം നജീം കോയ | വര്ഷം 2018 |
സിനിമ കാമുകി | കഥാപാത്രം | സംവിധാനം ബിനു സദാനന്ദൻ | വര്ഷം 2018 |
സിനിമ കൽക്കി | കഥാപാത്രം ശശാങ്കൻ | സംവിധാനം പ്രവീൺ പ്രഭാറാം | വര്ഷം 2019 |
സിനിമ മാർക്കോണി മത്തായി | കഥാപാത്രം ഷംസു | സംവിധാനം സനിൽ കളത്തിൽ | വര്ഷം 2019 |
സിനിമ ജനമൈത്രി | കഥാപാത്രം റാഫേലിൻറെ അനിയൻ | സംവിധാനം ജോൺ മന്ത്രിക്കൽ | വര്ഷം 2019 |
സിനിമ ജീംബൂംബാ | കഥാപാത്രം കുഞ്ഞുമോൻ ചാക്കോ | സംവിധാനം രാഹുൽ രാമചന്ദ്രൻ | വര്ഷം 2019 |
സിനിമ സെയ്ഫ് | കഥാപാത്രം | സംവിധാനം പ്രദീപ് കാളിപുരയത്ത് | വര്ഷം 2019 |
സിനിമ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | കഥാപാത്രം സുനിമോൻ ആറാട്ടുകുഴി | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2019 |
സിനിമ കർണൻ നെപ്പോളിയൻ ഭഗത്സിംഗ് | കഥാപാത്രം ജോയിക്കുട്ടി | സംവിധാനം ശരത് ജി മോഹൻ | വര്ഷം 2020 |
സിനിമ ചിരി | കഥാപാത്രം | സംവിധാനം ജോസ് കല്ലിങ്കൽ, കൃഷ്ണ കുമാർ | വര്ഷം 2021 |
സിനിമ നിഴൽ | കഥാപാത്രം ഷാഡോ പോലീസ് | സംവിധാനം അപ്പു എൻ ഭട്ടതിരി | വര്ഷം 2021 |
സിനിമ ഭ്രമം | കഥാപാത്രം ലോപസ് | സംവിധാനം രവി കെ ചന്ദ്രൻ | വര്ഷം 2021 |
സിനിമ തട്ടാശ്ശേരി കൂട്ടം | കഥാപാത്രം കലേഷ് | സംവിധാനം അനൂപ് പത്മനാഭൻ | വര്ഷം 2022 |
സിനിമ വിഡ്ഢികളുടെ മാഷ് | കഥാപാത്രം | സംവിധാനം അനീഷ് വി എ | വര്ഷം 2022 |
സിനിമ ആവാസ വ്യൂഹം | കഥാപാത്രം പാർട്ടി മെംബർ 1 | സംവിധാനം കൃഷാന്ദ് | വര്ഷം 2022 |
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പ്രണയ വിലാസം | സംവിധാനം നിഖിൽ മുരളി | വര്ഷം 2023 |
തലക്കെട്ട് വരയൻ | സംവിധാനം ജിജോ ജോസഫ് | വര്ഷം 2022 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ജേർണി ഓഫ് ലവ് 18+ | സംവിധാനം അരുൺ ഡി ജോസ് | വര്ഷം 2023 |
തലക്കെട്ട് പാപ്പച്ചൻ ഒളിവിലാണ് | സംവിധാനം സിന്റോ സണ്ണി | വര്ഷം 2023 |
തലക്കെട്ട് ഇലവീഴാ പൂഞ്ചിറ | സംവിധാനം ഷാഹി കബീർ | വര്ഷം 2022 |
തലക്കെട്ട് മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | സംവിധാനം അഭിനവ് സുന്ദർ നായക് | വര്ഷം 2022 |
തലക്കെട്ട് സെക്കന്റ് ഷോ | സംവിധാനം ശ്രീനാഥ് രാജേന്ദ്രൻ | വര്ഷം 2012 |