എന്ന് നിന്റെ മൊയ്തീൻ
സ്കൂള്‍ കാലത്ത് പ്രണയത്തിലായവരാണ് മൊയ്തീനും കാഞ്ചനയും. മതത്തിന്റെ അതിരുകള്‍ മാറ്റി നിര്‍ത്തിയെങ്കിലും ആ പ്രണയം മതത്തെയന്നല്ല കാലത്തെയും അതിജീവിക്കുകയായിരുന്നു. മൊയ്തീനുമായി കാഞ്ചന പ്രണയത്തിലാണെന്ന് അറിഞ്ഞ വീട്ടുകാര്‍ അവരെ വീട്ടുതടങ്കലിലാക്കി. 25 വര്‍ഷമാണ് കാഞ്ചനയ്ക്ക് ഇങ്ങനെ കഴിയേണ്ടിവന്നത്. ഇതിനിടെ പലപ്പോഴായി ഇവര്‍ ഒന്നിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാലം കാത്തുവെച്ച ഈ കൈത്തെറ്റിന് പരിഹാരക്രിയയാവുകയാണ് ‘എന്ന് നിന്റെ മൊയ്തീന്’ എന്ന സിനിമയിലൂടെ.
അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന " എന്നു നിന്റെ മൊയ്തീന്" എന്ന ചിത്രത്തില്‍ മൊയ്തീനും കാഞ്ചനയുമായി പൃഥ്വീരാജും പാർവതിയും എത്തുന്നു. ആര്.എസ് വിമലാണ് ചിത്രം സംവിധാനം ചെയ്തത്.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
മൊയ്തീൻ | |
കാഞ്ചനമാല | |
ബി പി ഉണ്ണിമൊയ്തീൻ സാഹിബ് | |
കൊറ്റാട്ടിൽ സേതു | |
പാത്തുമ്മ | |
പെരുംപറമ്പിൽ അപ്പു | |
കൊറ്റാട്ടിൽ രാമചന്ദ്രൻ | |
കുഞ്ഞമ്മാവാൻ | |
കൊറ്റാട്ടിൽ മാധവൻ (കാഞ്ചനമാലയുടെ അച്ഛൻ) | |
ജാനകി | |
ഭാസി | |
ലീല | |
മണിയമ്മ | |
നൊട്ടന്‍ വൈദ്യന് | |
ഉള്ളാട്ടിൽ സാഹിബ് | |
ബി പി ഉണ്ണിമൊയ്തീൻ സാഹിബിന്റെ ഡ്രൈവർ | |
ഭ്രാന്തന് വേലായുധന് | |
കാഞ്ചനയുടെ സഹോദരി പുത്രി | |
കാഞ്ചനയുടെ സഹോദരി | |
തോണിക്കാരൻ കുഞ്ഞിക്ക | |
നാടകത്തിന്റെ സ്റ്റെജിലെ ഗായിക | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പാർവതി തിരുവോത്ത് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 2 015 |
ആർ എസ് വിമൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാമൂല്യമുള്ളതും ജനപ്രീതിയാർജ്ജിച്ചതുമായ ചിത്രം | 2 015 |
കഥ സംഗ്രഹം
- ജീവിതത്തില്‍ ഒരിക്കലും ഒരുമിക്കാത്ത അനശ്വര പ്രണയകഥയാണ് "എന്ന് നിന്റെ മൊയ്തീന്".
- 1960 ല്‍ കോഴിക്കോട് മുക്കത്ത് നടന്ന ഒരു സംഭവ കഥയാണ് ഈ അനശ്വര പ്രണയം. ചിത്രത്തില്‍1960 കളിലെ ഗെറ്റപ്പിലാണ് അഭിനേതാക്കള്‍ എത്തുന്നത്.
- അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനോടുവിലാണ് ആര് എസ് വിമല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരുക്കിയത്.
- ഈ ചിത്രത്തിലെ ശാരദാംബരം ചാരുചന്ദ്രിക എന്ന ഗാനം ആദ്യം പുറത്ത് വന്നത് പി ജയചന്ദ്രനൊപ്പം സിതാര കൃഷ്ണകുമാറിൻ്റെ ശബദത്തിലായിരുന്നു. എന്നാൽ പിന്നീട് അത് നീക്കം ചെയ്യപ്പെടുകയും ചിത്രത്തിൻ്റെ നിർമ്മാതാവിൻ്റെ മകൾ കൂടിയായ ശില്പാ രാജിൻ്റെ ശബ്ദത്തിൽ ഗാനം വീണ്ടുമിറക്കുകയും ചെയ്തു. രണ്ടാമത്തെ വെർഷനാണു ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ സിതാര സോഷ്യൽ മീഡിയയിൽ കൂടി പരസ്യമായി പ്രതികരിച്ചത് അന്ന് വിവാദമായിരുന്നു.
രാഷ്ട്രീയമായും മതപരമായും ചരിത്രപ്രാധാന്യമുളള ഒരു സംഭവമാണ് ഈ സിനിമക്ക് ആധാരം. കോഴിക്കോട് ജില്ലയിലെ മുക്കത്ത്, 'മുക്കം സുൽത്താൻ' എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന് മൊയ്തീനും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. സ്കൂൾ പഠന കാലം മുതൽ തന്നെ പരസ്പരം ഹൃദയങ്ങൾ കൈമാറിയവരാണ് മൊയ്തീനും കാഞ്ചനയും. പ്രേമത്തെ എതിർത്ത് കാൽ നൂറ്റാണ്ട് കാലത്തോളം കാഞ്ചനയെ വീട്ടുതടങ്കലിലാക്കിയെങ്കിലും പല സാഹചര്യങ്ങളിലൂടെയും ഒത്ത് ചേരാനുള്ള ശ്രമങ്ങളും കാഞ്ചനയും മൊയ്തീനും നടത്തിയിരുന്നു. 1982ൽ വച്ച് നടന്ന ഒരു അപകടത്തിൽ മൊയ്തീൻ മരണപ്പെടുന്നു. തന്റെ പ്രിയതമൻ മരണമടഞ്ഞിട്ടും വിവാഹം കഴിക്കാതിരുന്നിട്ടും മൊയ്തീന്റെ വിധവയായി കഴിഞ്ഞ് കൂടുന്ന വിധവയായാണ് കാഞ്ചന തുടർന്നുള്ള ജീവിതം നയിക്കുന്നത്. ഇന്നും കോഴിക്കോട്ടെ മുക്കം എന്ന പ്രദേശത്ത് അനശ്വര പ്രണയത്തിന്റെ രക്തസാക്ഷിയായി കാഞ്ചന ജീവിച്ചിരിക്കുന്നു എന്നത് യാഥാർത്യമാണ്.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 10.4 KB |
Attachment ![]() | Size 26.78 KB |
Attachment ![]() | Size 256.57 KB |