ശാരദാംബരം ചാരുചന്ദ്രികാ (D)
ശാരദാംബരം...
ശാരദാംബരം ചാരുചന്ദ്രികാ
ധാരയിൽ മുഴുകീടവേ...
ശാരദാംബരം ചാരുചന്ദ്രികാ
ധാരയിൽ മുഴുകീടവേ...
പ്രാണനായകാ... പ്രാണനായകാ...,
ഓ... പ്രാണനായകാ...താവകാഗമ
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ...
ശാരദാംബരം ചാരുചന്ദ്രികാ
ധാരയിൽ മുഴുകീടവേ...
ശാരദാംബരം ചാരുചന്ദ്രികാ
ധാരയിൽ മുഴുകീടവേ...
എൻ മണിയറയ്ക്കുള്ളിലുള്ളൊരീ
നിർമ്മലരാഗസൗരഭം...
എൻ മണിയറയ്ക്കുള്ളിലുള്ളൊരീ
നിർമ്മലരാഗസൗരഭം
ഇങ്ങുനിന്നുപോം മന്ദവായുവും
അങ്ങു നിന്നരുളീലെന്നോ..
ശാരദാംബരം... ഓ..
ശാരദാംബരം ചാരുചന്ദ്രികാ
ധാരയിൽ മുഴുകീടവേ...
ഇന്നു രാത്രിയിലെങ്കിലും ഭവാൻ
വന്നിടുമെന്നൊരാശയാൽ
ഇന്നു രാത്രിയിലെങ്കിലും ഭവാൻ
വന്നിടുമെന്നൊരാശയാൽ
ഉൾപ്പുളകമാർന്നത്യുദാരമീ
പുഷ്പതൽപമൊരുക്കി ഞാൻ...
ശാരദാംബരം ചാരുചന്ദ്രികാ
ധാരയിൽ മുഴുകീടവേ...
ശാരദാംബരം ചാരുചന്ദ്രികാ
ധാരയിൽ മുഴുകീടവേ...
പ്രാണനായകാ...താവകാഗമ
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ...
ശാരദാംബരം ചാരുചന്ദ്രികാ
ധാരയിൽ മുഴുകീടവേ...