പ്രിയമുള്ളവനേ...

പ്രിയമുള്ളവനേ... 
പ്രിയമുള്ളവനേ...പ്രിയമുള്ളവനേ....
വിരഹവുമെന്തൊരു മധുരം 
മുറിവുകളെന്തൊരു സുഖദം
പ്രിയമുള്ളവനേ... പ്രിയമുള്ളവനേ...
വിരഹവുമെന്തൊരു മധുരം... ആ...
മുറിവുകളെന്തൊരു സുഖദം

ഒറ്റക്കു നിൽക്കേ ഓർക്കാതെ മുന്നിൽ 
വന്നു നിന്നില്ലേ....
അക്കരെക്കേതോ തോണിയിലേറി
പെട്ടെന്നു പോയില്ലേ....
അന്നു രാവിൽ ആ ചിരിയോർത്തെൻ
നോവു മാഞ്ഞില്ലേ...
വിരഹവുമെന്തൊരു മധുരം..

പ്രിയമുള്ളവനേ... പ്രിയമുള്ളവനേ...
വിരഹവുമെന്തൊരു മധുരം 
ആ.. മുറിവുകളെന്തൊരു സുഖദം

ആ കടവിൽ നീ.. ഇപ്പോഴുമെന്നേ...
കാത്തു നിൽക്കുകയോ...
ഒത്തിരി ചൊല്ലാനുള്ളതെല്ലാം
ആ പുഴ ചൊല്ലിയില്ലേ...
എന്റെ പ്രേമം ആ വിരി മാറിൽ
കൊത്തിവച്ചില്ലേ...
വിരഹവുമെന്തൊരു മധുരം..

പ്രിയമുള്ളവനേ... പ്രിയമുള്ളവനേ...
വിരഹവുമെന്തൊരു മധുരം 
മുറിവുകളെന്തൊരു സുഖദം..
പ്രിയമുള്ളവനേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyamullavane

Additional Info

Year: 
2015

അനുബന്ധവർത്തമാനം