കാത്തിരുന്ന് കാത്തിരുന്ന്

കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു 
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ് 
ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു 
കാറ്റിലാടി നാളമായ് നൂല് പോലെ നേർത്തു പോയ് ചിരി മറന്നു പോയി 

ഓരോ നേരം തോറും നീളും യാമം തോറും 
നിന്റെയോർമ്മയാലെരിഞ്ഞിടുന്നു ഞാൻ 
ഒരോരോ മാരിക്കാറും നിന്റെ മൗനം പോലെ 
എനിക്കായ് പെയ്യുമെന്ന് കാത്തു ഞാൻ 
മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു 
തെന്നി തെന്നി കണ്ണിൽ മായും നിന്നെ കാണാൻ 
എന്നും എന്നും എന്നും 

കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു 
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..

ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ 
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ 
ഇന്നോളം പാടാപൂക്കൾ ഈറൻ മുല്ലക്കാവിൽ 
നമുക്കായ് മാത്രമൊന്നു പൂക്കുമോ 
തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു 
ചിമ്മി ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ 
 എന്നും എന്നും എന്നും

കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു 
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaathirunnu Kaathirunnu

Additional Info

Year: 
2015
Lyrics Genre: