പ്രീത പ്രദീപ്
Preetha Pradeep
പ്രദീപ് കുമാറിന്റെയും ഉഷയുടെയും മകളായി ജനിച്ച പ്രീത പ്രദീപ് അഭിനേത്രി, ടെലിവിഷൻ അവതാരിക, നർത്തകി എന്നീ മേഖലകളിലെല്ലാം കഴിവുതെളിയിച്ചയാളാണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം സീരിയലിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് പ്രീത അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം ഫ്ലവേഴ്സ് ചാനലിലെ മൂന്നുമണി എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രീത കുടുംബപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായി. തുടർന്ന് മഴവിൽ മനോരമ ചാനലിൽ അമ്മുവിന്റെ അമ്മ എന്ന സീരിയലിലും അഭിനയിച്ചു.
2015 ൽ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടടെയാണ് പ്രീത പ്രദീപ് സിനിമാഭിനയത്തിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് അലമാര, ഉയരെ എന്നിവ ഉൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.
2019 ൽ പ്രീത വിവാഹിതയായി. ഭർത്താവ് വിവേക് നായർ.