നൗഷാദ് ഇബ്രാഹിം
Noushad Ibrahim
സ്വദേശം കോഴിക്കോട്. അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റും സംവിധായകനുമായ നൗഷാദ് ഇബ്രാഹിം. മിമിക്രി, അനൗൺസർ, നാടകം തുടങ്ങിയ മേഖലകളിൽ സജീവമായിരുന്നു. മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് .ടെലിവിഷൻ സീരിയലുകളിലും സജീവമാണ് നൗഷാദ്. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിലെ അഭിനയം ഏറെ ജനശ്രദ്ധയാകർഷിച്ച ഒന്നാണ്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി 'ഓടുന്നോൻ' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ജയരാജിന്റെ ചിത്രമായ വീരത്തിൽ കുനാൽ കപൂറിന് ശബ്ദം നൽകിയത് നൗഷാദ് ആണ് മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ് നൗഷാദിന്റെ ഭാര്യ ജയ. മക്കൾ സ്വാതി നൗഷാദ്, നിള നൗഷാദ് മഞ്ച് സ്റ്റാർ സിംഗർ ജേതാവാണ് മകൾ നിള . സ്വാതി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്