ജയരാജ്
ജയരാജ് എന്ന ജയരാജ് രാജശേഖരൻ നായർ, 1960ൽ കോട്ടയത്തു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് ബിരുദം കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെ താമസം, അദ്ദേഹത്തെ സിനിമയിലേക്ക് അടുപ്പിച്ചു. തിരുവനന്തപുരത്തെ അന്തരാഷ്ട ചലച്ചിത്രേത്സവം അതിനുള്ള ഒരു ഉത്പ്രേരകമായി മാറി. കുറസോവയുടെ ചിത്രങ്ങൾ അദ്ദേഹത്തെ സ്വാധീനിക്കുകയും തന്റെ പാത സിനിമയാണേന്നു തിരിച്ചറിയുകയും ചെയ്യുന്നത് ആ സമയത്താണൂ. പിന്നീടദ്ദേഹം ഭരതന്റെ സഹസംവിധായകനായി മാറുകയും, ചിലമ്പിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ആദ്യമായി സ്വതന്ത്ര സംവിധായകനായത് വിദ്യാരംഭം എന്ന ചിത്രത്തിലൂടെ. പല വ്യത്യസ്തങ്ങളായ പാതകളിലൂടെ സഞ്ചരിക്കുകയും, വ്യത്യസ്തങ്ങളായ സിനിമകൾ ചെയ്യുകയും ചെയ്ത സംവിധായകനാണു ജയരാജ്. നവരസങ്ങളെ ആസ്പദമാക്കി, 9 സിനിമകൾ നിർമ്മിക്കുവാൻ അദ്ദേഹം തീരുമാനിച്ചിരുന്നു, അതിൽ കരുണം, ശാന്തം, അത്ഭുതം, ഭീഭത്സ് എന്നിവ പൂർത്തിയാക്കുകയും ചെയ്തു. മികച്ച സംവിധായകനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി.
മാതാപിതാക്കൾ : എൻ രാജശേഖരൻ നായർ, സാവിത്രി നായർ ഭാര്യ: സബിത ജയരാജ് , മക്കൾ: ധനു ജയരാജ്, കേശവ് ജയരാജ്
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ശാന്തമീ രാത്രിയിൽ | ജയരാജ് | 2025 |
കാഥികൻ | ജയരാജ് | 2023 |
ഹാസ്യം | ജയരാജ് | 2022 |
മെഹ്ഫിൽ | ജയരാജ് | 2022 |
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി | 2022 | |
അവൾ | ജയരാജ് | 2022 |
നിറയെ തത്തകളുള്ള മരം | 2021 | |
ബാക്ക്പാക്കേഴ്സ് | ജയരാജ് | 2020 |
രൗദ്രം 2018 | ജയരാജ് | 2019 |
ഭയാനകം | ജയരാജ് | 2018 |
വീരം | ജയരാജ് | 2017 |
ഒറ്റാൽ | ജോഷി മംഗലത്ത് | 2015 |
ക്യാമൽ സഫാരി | തോമസ് തോപ്പിൽക്കുടി | 2013 |
പകർന്നാട്ടം | ജയരാജ് | 2012 |
ദി ട്രെയിൻ | ജയരാജ് | 2011 |
നായിക | ദീദി ദാമോദരൻ | 2011 |
ലൗഡ് സ്പീക്കർ | ജയരാജ് | 2009 |
ഗുൽമോഹർ | ദീദി ദാമോദരൻ | 2008 |
ഓഫ് ദി പീപ്പിൾ | ശ്രീകുമാര് ശ്രേയസ്സ് | 2008 |
ആനന്ദഭൈരവി | മാടമ്പ് കുഞ്ഞുകുട്ടൻ | 2007 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ആകാശക്കോട്ടയിലെ സുൽത്താൻ | ജയരാജ് | 1991 |
ജോണി വാക്കർ | ജയരാജ് | 1992 |
അറേബ്യ | ജയരാജ് | 1995 |
ഹൈവേ | ജയരാജ് | 1995 |
കരുണം | ജയരാജ് | 2000 |
മില്ലെനിയം സ്റ്റാർസ് | ജയരാജ് | 2000 |
ഫോർ ദി പീപ്പിൾ | ജയരാജ് | 2004 |
റെയിൻ റെയിൻ കം എഗെയ്ൻ | ജയരാജ് | 2004 |
ബൈ ദി പീപ്പിൾ | ജയരാജ് | 2005 |
ഓഫ് ദി പീപ്പിൾ | ജയരാജ് | 2008 |
ലൗഡ് സ്പീക്കർ | ജയരാജ് | 2009 |
ദി ട്രെയിൻ | ജയരാജ് | 2011 |
രൗദ്രം 2018 | ജയരാജ് | 2019 |
ബാക്ക്പാക്കേഴ്സ് | ജയരാജ് | 2020 |
മെഹ്ഫിൽ | ജയരാജ് | 2022 |
ഹാസ്യം | ജയരാജ് | 2022 |
അവൾ | ജയരാജ് | 2022 |
കാഥികൻ | ജയരാജ് | 2023 |
ശാന്തമീ രാത്രിയിൽ | ജയരാജ് | 2025 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ശാന്തമീ രാത്രിയിൽ | ജയരാജ് | 2025 |
കാഥികൻ | ജയരാജ് | 2023 |
അവൾ | ജയരാജ് | 2022 |
മെഹ്ഫിൽ | ജയരാജ് | 2022 |
ഹാസ്യം | ജയരാജ് | 2022 |
ബാക്ക്പാക്കേഴ്സ് | ജയരാജ് | 2020 |
രൗദ്രം 2018 | ജയരാജ് | 2019 |
ഭയാനകം | ജയരാജ് | 2018 |
ക്രോസ്റോഡ് | ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി | 2017 |
വീരം | ജയരാജ് | 2017 |
പകർന്നാട്ടം | ജയരാജ് | 2012 |
ദി ട്രെയിൻ | ജയരാജ് | 2011 |
ലൗഡ് സ്പീക്കർ | ജയരാജ് | 2009 |
കരുണം | ജയരാജ് | 2000 |
അറേബ്യ | ജയരാജ് | 1995 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ശാന്തമീ രാത്രിയിൽ | ജയരാജ് | 2025 |
കാഥികൻ | ജയരാജ് | 2023 |
മെഹ്ഫിൽ | ജയരാജ് | 2022 |
ഹാസ്യം | ജയരാജ് | 2022 |
അവൾ | ജയരാജ് | 2022 |
ബാക്ക്പാക്കേഴ്സ് | ജയരാജ് | 2020 |
രൗദ്രം 2018 | ജയരാജ് | 2019 |
ഭയാനകം | ജയരാജ് | 2018 |
ഒറ്റാൽ | ജയരാജ് | 2015 |
പകർന്നാട്ടം | ജയരാജ് | 2012 |
ലൗഡ് സ്പീക്കർ | ജയരാജ് | 2009 |
അത്ഭുതം | ജയരാജ് | 2006 |
ഫോർ ദി പീപ്പിൾ | ജയരാജ് | 2004 |
അറേബ്യ | ജയരാജ് | 1995 |
നിർമ്മാണം
ഗാനരചന
ജയരാജ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ചന്ദനം ചാറുന്ന | ഓഫ് ദി പീപ്പിൾ | വിനു തോമസ് | ആനന്ദ് എസ്, ആതിര ജയകുമാർ | 2008 | |
ആരോ ഇരുളിൽ | രൗദ്രം 2018 | സച്ചിൻ ശങ്കർ | സച്ചിൻ ശങ്കർ | 2019 | |
* സ്നേഹിതനെവിടെ | ബാക്ക്പാക്കേഴ്സ് | സച്ചിൻ ശങ്കർ | ആൻ ആമി | 2020 | |
ജനലിലാരോ | ബാക്ക്പാക്കേഴ്സ് | സച്ചിൻ ശങ്കർ | സൂരജ് സന്തോഷ്, അഖില ആനന്ദ് | 2020 | |
കാറ്റിൻ സാധകമോ | ബാക്ക്പാക്കേഴ്സ് | സച്ചിൻ ശങ്കർ | ഹരിചരൺ ശേഷാദ്രി, അർച്ചന വിജയൻ | 2020 | |
മേലേമേലേ മേലേ മേലേ | ബാക്ക്പാക്കേഴ്സ് | സച്ചിൻ ശങ്കർ | ഹരിചരൺ ശേഷാദ്രി | 2020 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം | വിജി തമ്പി | 1989 |
വൈശാലി | ഭരതൻ | 1988 |
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | ഭരതൻ | 1987 |
പ്രണാമം | ഭരതൻ | 1986 |
അസിസ്റ്റന്റ് സംവിധാനം
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പച്ചക്കുതിര | കമൽ | 2006 |