ആരോ ഇരുളിൽ

ആരോ... ഇരുളിൽ...
താഴ്‌ന്നു കേഴുന്നുവോ
ഈറൻ... നിലാവോ... 
വസുന്ധരയോ...
മഴയെടുത്തു മകളേ... 
ചിറകൊടിഞ്ഞ കിളിയായ്...
എവിടേ... കാടുകൾ.... 
കടലെടുത്തു മകനേ...
കരകവിഞ്ഞ കഥനം... 
എവിടെയെൻ... കൂട്...
എവിടെയെൻ... കൂട്ടുകാർ...

പറയാതെ വന്ന പഥികനായ് 
പാവം തല ചായ്‌ക്കാൻ...
ഇടം തേടും വാമനനായ്... 
കുളിരായ് തലോടലായ്...
ഒരു തിര... മറുതിരയായ് കടല് പോൽ....
കവർന്നെൻ കനവുകൾ... 
കവർന്നെൻ മലനാടിനെ...
മഴയെടുത്തു മകളേ... 
ചിറകൊടിഞ്ഞ കിളിയായ്...
എവിടേ... കാടുകൾ.... 
കടലെടുത്തു മകനേ...
കരകവിഞ്ഞ കഥനം... 
എവിടെയെൻ... കൂട്...
എവിടെയെൻ... കൂട്ടുകാർ...

അമ്മേ... ഞങ്ങൾ.... 
പുനർജനിക്കുമമ്മേ... 
അരുതേ... കരയരുതേ...
ഉയിർത്തെണീക്കുമമ്മേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaro Irulil

Additional Info

അനുബന്ധവർത്തമാനം