കാറ്റിൻ സാധകമോ
Music:
Lyricist:
Singer:
Film/album:
കാറ്റിൻ സാധകമോ ആമ്പൽ കാടുകളിൽ
മയിലാണോ മിന്നും മഴയാണോ
കുയിലാണോ വണ്ടിൻ ശ്രുതിയാണോ
ആദ്യമായ് കണ്ട പൗണമിത്തിങ്കൾ
നിൻ മുഖം നോക്കി മൂളിയതാണോ
കാറ്റിൻ സാധകമോ
താരകം നൃത്തമാടിയോ നൂപുരം വീണുതിർന്നതോ ആരോ
കാനനം ചേർന്നുലഞ്ഞുവോ പൊന്മുളം തണ്ടു കേണുവോ ആരോ
ഹൃദയത്തിൻ തംബുരു പ്രണയത്താൽ വിരൽ നീട്ടി
മനം തൊന്തു പാടുന്നുവോ ... തരളിതമായ്
തുമ്പികൾ വെയിലു കാഞ്ഞതോ കുരുവികൾ പഴിപറഞ്ഞതോ ആരോ
കളകളം കായൽ പാടിയോ തോഴികൾ ഏറ്റുപാടിയോ ആരോ
ഇടനെഞ്ചിൻ ഇടയ്ക്കയും ശൃംഗാരം ഇടയാതെ
സോപാനം പാടുന്നുവോ ... മിഴി നനഞ്ഞ് ...
കാറ്റിൻ സാധകമോ ആമ്പൽ കാടുകളിൽ
മയിലാണോ മിന്നും മഴയാണോ
കുയിലാണോ വണ്ടിൻ ശ്രുതിയാണോ
ആദ്യമായ് കണ്ട പൗണമിത്തിങ്കൾ
നിൻ മുഖം നോക്കി മൂളിയതാണോ
കാറ്റിൻ സാധകമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaattin Sadhakamo
Additional Info
Year:
2020
ഗാനശാഖ:
Music arranger:
Music programmers:
Recording engineer:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
നാദസ്വരം |